ലോനപ്പനാകാന്‍ ജയറാം എത്തുന്നത് ഏഴ് മാസങ്ങള്‍ക്കു ശേഷം

ഏഴ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ജയറാം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'ലോനപ്പന്‍റെ മാമോദീസ'. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയിലാണ് ജയറാം ഏറ്റവുമൊടുവിലായി അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ചിത്രം... Read More

ഏഴ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ജയറാം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്‍റെ മാമോദീസ’. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയിലാണ് ജയറാം ഏറ്റവുമൊടുവിലായി അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെങ്കിലും അതിനും രണ്ടുമാസം മുമ്പേ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

 

ഇത്രയും നീണ്ട ഗ്യാപ്പ് ജയറാമിന്‍റെ അഭിനയത്തിലുണ്ടായിട്ടില്ല. ഇത് മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ജയറാം.

 

‘ഒരു മികച്ച കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. പല കഥകളും കേട്ടു. ഒന്നും മനസ്സിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ലിയോ വിളിക്കുന്നത്. കഥ പറഞ്ഞു. നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ലിയോയുടെ ലോനപ്പനായി ഞാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.’

Show Less

No comments Yet

SLIDESHOW

LATEST VIDEO