ജയറാം ഉദയനിധി സ്റ്റാലിനൊപ്പം

തെന്നിന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാമിന്‍റെ അടുത്ത ചിത്രം തമിഴകത്താണ്. തുടര്‍ച്ചയായി തമിഴ്ചിത്രങ്ങള്‍ ചെയ്യാറില്ലെങ്കിലും ഏറെ പ്രശസ്തരുടെ ഒപ്പം ജയറാം അഭിനയിക്കാറുണ്ട്. അടുത്തതായി, ജയറാം ഉദയനിധിസ്റ്റാലിന്‍റെ അച്ഛന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്.... Read More

തെന്നിന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാമിന്‍റെ അടുത്ത ചിത്രം തമിഴകത്താണ്. തുടര്‍ച്ചയായി തമിഴ്ചിത്രങ്ങള്‍ ചെയ്യാറില്ലെങ്കിലും ഏറെ പ്രശസ്തരുടെ ഒപ്പം ജയറാം അഭിനയിക്കാറുണ്ട്. അടുത്തതായി, ജയറാം ഉദയനിധിസ്റ്റാലിന്‍റെ അച്ഛന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും ശോഭിക്കുന്ന കുടുംബത്തിനോടൊപ്പമുള്ള ജയറാമിന്‍റെ കൂടിച്ചേരല്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സത്യരാജ്, നാസര്‍, രമ്യകൃഷ്ണന്‍ എന്നിങ്ങനെ ധാരാളം സ്റ്റാര്‍കാസ്റ്റ് അടങ്ങിയ ചിത്രമാണിത്. നവാഗതനായ ഇനോക്ക് എബിള്‍ ആണ് സംവിധായകന്‍. പ്രശസ്ത സംവിധായകനായ അറ്റ്ലിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയം ഇനോക്കിനുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO