ക്യാപ്റ്റനിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ രംഗവും അതായിരുന്നു… ജയസൂര്യ പറയുന്നു

കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയ സിനിമയാണ് ക്യാപ്റ്റന്‍. ഈ വര്‍ഷം ആദ്യം ഇറങ്ങിയ സിനിമയും ക്യാപറ്റനാണ്. ഇതിനിടയില്‍ രണ്ടുപടം, പുണ്യാളനും ആടും റിലീസായി. ക്യാപ്റ്റന്‍ എന്‍റെ ഹൃദയത്തില്‍തന്നെയുണ്ട്. ഇറക്കിവിട്ടിട്ടില്ല. വി.പി. സത്യന്‍റെ ആത്മാവ് ഈ... Read More

കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയ സിനിമയാണ് ക്യാപ്റ്റന്‍. ഈ വര്‍ഷം ആദ്യം ഇറങ്ങിയ സിനിമയും ക്യാപറ്റനാണ്. ഇതിനിടയില്‍ രണ്ടുപടം, പുണ്യാളനും ആടും റിലീസായി. ക്യാപ്റ്റന്‍ എന്‍റെ ഹൃദയത്തില്‍തന്നെയുണ്ട്. ഇറക്കിവിട്ടിട്ടില്ല. വി.പി. സത്യന്‍റെ ആത്മാവ് ഈ സിനിമയിലുണ്ട്. ഞാനിതുപറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കു ഭ്രാന്തായി തോന്നാം. പക്ഷേ ആ ഭ്രാന്ത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ എല്ലാ കലാകാരന്മാര്‍ക്കും ചെറിയ ഭ്രാന്തുണ്ടാകും. കലയുടെ ഒരു ഭ്രാന്ത്. ഞാന്‍ അറിയാത്ത എനിക്ക് പരിചയമില്ലാത്ത വി.പി. സത്യന്‍ എന്ന വ്യക്തിയിലേക്ക് മാറാന്‍ കഴിഞ്ഞുവെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് സാഫ്ഗെയിംസില്‍ അദ്ദേഹം ധരിച്ച ക്യാപ്റ്റന്‍റെ ജാക്കറ്റ് എനിക്ക് കറക്ടായിരുന്നു. അങ്ങനെ കറക്ട് അളവ് കിട്ടണമെങ്കില്‍ അതുപോലെയുള്ള ശരീരമാകണം. അദ്ദേഹം ഉപയോഗിച്ചിരുന്ന 34 ഇഞ്ച് സൈസ് ബെല്‍റ്റ് അതും എനിക്ക് പാകമായിരുന്നു. ആ ഒരു ഫിസിക്കല്‍ അപ്പിയറന്‍സിലേക്ക് ശരീരത്തെ എത്തിക്കാന്‍ കഴിഞ്ഞെന്നുള്ളത് വലിയ സന്തോഷം. അതിനെക്കാള്‍ സന്തോഷം നല്‍കുന്നത് അദ്ദേഹത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്.

 

 

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഫുട്ബോള്‍ കൈകൊണ്ട് തൊടാത്ത ഒരാള്‍ മലയാള സിനിമയില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. കഥാപാത്രത്തിന്‍റെ മൂന്നു സ്റ്റേജ് ഉണ്ട്. ഒരു ഘട്ടത്തില്‍ തലയിലെ മുടിയൊക്കെ പറിച്ചുകളഞ്ഞു. സത്യന്‍റെ പല്ലിന് ഒരു വെട്ടുണ്ടായിരുന്നു. വളരെ ഡീറ്റെയില്‍ഡായിട്ടാണ് ഓരോ കാര്യങ്ങളും ചെയ്തിട്ടുള്ളത്.

 

സിനിമയില്‍ ഫുട്ബോള്‍ ഊതിവീര്‍പ്പിക്കുന്ന ഒരു രംഗമുണ്ട്. അയാളുടെ ശ്വാസം അതിലുണ്ടെന്നാണ് പറയുന്നത്. ഫുട്ബോള്‍ ഊതിവീര്‍പ്പിക്കുന്നത് നിസ്സാരകാര്യമല്ല. അത്രയും ശക്തനായ കളിക്കാരനായിരുന്നു സത്യന്‍. ഊതുന്നതുമാത്രം മതി, വീര്‍ത്തുവരുന്നത് വേറെ ഷോട്ട് എടുക്കാമെന്നു സംവിധായകന്‍. അതുവേണ്ട, ഊതിവീര്‍പ്പിക്കാമെന്നു ഞാന്‍ പറഞ്ഞു. ഊതിവീര്‍പ്പിച്ചപ്പോഴേക്കും എന്‍റെ നെറ്റിയിലെ ഞരമ്പൊക്കെ വലിഞ്ഞു തടിച്ചു കണ്ണൊക്കെ ചുവന്നു തല കറങ്ങിപ്പോയി. കണ്ണിലാകെ ഇരുട്ട് കയറി. ഒന്നും കാണാന്‍ പറ്റുന്നില്ല. കുറച്ചുനേരം കണ്ണടച്ച് അനങ്ങാതെയിരുന്നപ്പോഴാണ് ശ്വാസം നേരെയായത്. അയാളുടെ ദുഃഖവും സങ്കടവും പ്രതീക്ഷയും നിരാശയും അവഗണനയും കുടുംബവും സ്നേഹവും ആത്മാവുമെല്ലാമാണ് ആ ഫുട്ബോളിലേക്ക് നിറച്ചത്. മോളെ ഇത് അച്ഛന്‍റെ ശ്വാസമാണ്. അച്ഛനെന്നും കൂടെയുണ്ടാകുമെന്ന് കുഞ്ഞിനോട് പറയുന്നുണ്ട്. സമനില തെറ്റിപ്പോയെന്നു സംശയിക്കാവുന്ന കഥയിലെ വളരെ പ്രധാനപ്പെട്ട ഒരു മൊമന്‍റാണ്. സമനില തെറ്റിയതു ചെയ്യാനും സമനില വേണം. ക്യാമറയുടെ മുന്നില്‍ കരയാനെളുപ്പമാണ്. കരയാതിരിക്കാനാണ് ബുദ്ധിമുട്ട്. ഏറ്റവും വലിയ വെല്ലുവിളിയും അതായിരുന്നു. ഇതുവരെ കിട്ടാത്തൊരു രസം. ക്യാപ്റ്റന്‍ ചെയ്യുമ്പോഴുണ്ടായിരുന്നു. ജയസൂര്യ പറഞ്ഞു നിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO