ജോജുജോര്‍ജ്ജ് കേന്ദ്രകഥാപാത്രമാകുന്ന എം. പത്മകുമാറിന്‍റെ ‘ജോസഫ്’ തിയേറ്ററുകളിലേക്ക്

ജോജുജോര്‍ജ്ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജോസഫ്' നവംബര്‍ 16ന് തിയേറ്ററുകളിലെത്തും. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനായ ഷാഹി കബീറാണ്. അപ്പു, പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറിലാണ്... Read More

ജോജുജോര്‍ജ്ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജോസഫ്’ നവംബര്‍ 16ന് തിയേറ്ററുകളിലെത്തും. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനായ ഷാഹി കബീറാണ്. അപ്പു, പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ് അമ്പത്തിയെട്ടുകാരനായ ജോസഫ്. ഇന്ന്, അയാള്‍ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. കൂടെയുള്ളവര്‍ സര്‍വ്വീസില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഏതാനും പേരാണ്. ഒത്തുകൂടല്‍ രസകരമാക്കുവാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ അവര്‍ ഒരുക്കാറുണ്ട്.

 

ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ സ്റ്റെല്ലയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ് ജോസഫ്. അതിനുശേഷം സ്റ്റെല്ല, മറ്റൊരു വിവാഹം കഴിച്ചു. സ്റ്റെല്ല ഇന്ന് ജീവിച്ചിരിപ്പില്ല. സ്റ്റെല്ലയുടെ മരണത്തില്‍ ചില അസ്വാഭാവികതകളുണ്ടെന്ന് ജോസഫ് മനസ്സിലാക്കുന്നു. അതോടെ ഈ മരണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ഇറങ്ങിത്തിരിക്കുകയാണ് അയാള്‍.

 

 

ഈ അന്വേഷണത്തിനോടൊപ്പം ഇയാളുടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ഒരുമിച്ചുകൊണ്ടുപോകുന്നതാണ് ഈ സിനിമ. നടന്ന ഒരു സംഭവത്തിന്‍റെ ഇന്‍സ്പിരേഷനാണ് ഈ ചിത്രത്തില്‍ പ്രമേയമായിരിക്കുന്നതും.

 

ആത്മീയയാണ് സ്റ്റെല്ലായെ അവതരിപ്പിക്കുന്നത്. മാളവികയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

ദിലീഷ് പോത്തന്‍, ജോണി ആന്‍റണി, ഇര്‍ഷാദ്, ജയിംസ് ഏല്യ, അനില്‍മുരളി, കിങ്കന്‍ രാഘവന്‍, സുധികോപ്പ, ടി.സി. ബിജു, മാധുരി എന്നിവരും പ്രധാന താരങ്ങളാണ്.

 

ഗാനങ്ങള്‍ മനു മഞ്ജിത്ത്, ഹരിനാരായണന്‍, സംഗീതം രഞ്ചിന്‍രാജ്, പശ്ചാത്തലസംഗീതം അനില്‍ജോണ്‍സണ്‍ മനീഷ് മാധവനാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ് കിരണ്‍ദാസ്, മേക്കപ്പ് റോഷന്‍, കോസ്റ്റ്യൂം ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് കെ.ജെ. വിനയന്‍, ഉല്ലാസ്, ഗോപന്‍ കുറ്റിയാനിക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് സില്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആന്‍റണി ജോസ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO