നടനകലയുടെ ഇതിഹാസ വഴികളിലൂടെ സഞ്ചരിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. വ്യത്യസ്ത ജീവിതരീതികള്‍ പുലര്‍ത്തുന്ന രണ്ട് ഭാഷ സംസാരിക്കുന്ന രണ്ട് സിനിമകള്‍. ദേശീയ ശ്രദ്ധ നേടിയ പേരന്‍പിന് പിന്നാലെ എത്തിയ മമ്മൂട്ടിയുടെ യാത്രയും ചര്‍ച്ചാവിഷയമാവുകയാണ്.
മമ്മൂട്ടി ‘നോ’ എന്നുപറഞ്ഞിരുന്നെങ്കില്‍ ഈ രണ്ട് സിനിമയും ഉണ്ടാകുമായിരുന്നില്ല. പേരന്‍പിന്റെ സംവിധായകന് റാം യാത്രയുടെ സംവിധായകന് മഹി.വി. രാഘവ്… രണ്ടുപേരും മലയാളത്തിന്റെ മഹാനടനെ കണ്ടുകൊണ്ടുതന്നെയാണ് തലപ്പൊക്കമുള്ള കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി തിരക്കഥ പൂര്‍ത്തിയാക്കിയത്.
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായിരുന്ന വൈ.എസ്. രാജശേഖരറെഡ്ഡി നടത്തിയ പദയാത്ര മാസങ്ങളോളം നീണ്ടുനിന്ന വലിയൊരു സംഭവമായിരുന്നു. മലയാളത്തില്‍ പദയാത്ര എന്ന് പറയുന്നത് തെലുങ്കില്‍ പാദയാത്രയാണ്. ഈ യാത്രയില്‍ ജനങ്ങള്‍ അദ്ദേഹത്തിലേക്കും അദ്ദേഹം ജനങ്ങളിലേക്കും കൂടുതല്‍ അടുക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും വികാരങ്ങളും നേരിട്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയനേതാവ്. അദ്ദേഹത്തിന്റെ പദയാത്രയ്ക്കിടയിലുണ്ടാകുന്ന സംഭവഗതികളാണ് സിനിമയെന്ന് മമ്മൂട്ടി പറഞ്ഞു.
സാധാരണ ഒരാളുടെ ജീവചരിത്രം സിനിമയാകുമ്പോള്‍ എവിടെ ജനിച്ചു എങ്ങനെ വളര്‍ന്നു എന്തുപഠിച്ചു എന്തായി തീര്‍ന്നു എന്നുപറയുന്നതുപോലെയല്ല ഈ സിനിമ. ഇതിനകത്ത് സാമൂഹ്യപരമായ ഒരു വശമുണ്ട്. ജനങ്ങളിലേക്കിറങ്ങി സ്നേഹം സമ്പാദിച്ച് അവരുടെ കാര്യത്തിലുള്ള കരുതലും നാടിന്റെ പുരോഗതിയും ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതും നേതൃസ്ഥാനത്തേയ്ക്ക് ഉയരുന്നതും മുഖ്യമന്ത്രിയാകുന്നതുമൊക്കെയാണ് സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍.
ഏത് നടന് അഭിനയിച്ചാലും ഇത് രാജശേഖര റെഡ്ഡിയുടെ കഥ തന്നെ ആകണമെന്നില്ല. ഏത് നേതാവിന്റെയും കഥയാകാം. ഏത് നേതാവിന്റെ കഥയായാലും നമുക്ക് മനസ്സിലാകുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഏത് നാട്ടിലായാലും ഏത് ഭാഷയിലായാലും ഇങ്ങനെയുള്ള നേതാവിനെ ജനങ്ങള്‍ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും.
തെലുങ്ക് സിനിമയാണെങ്കിലും തെലുങ്ക് ഭാഷയുടെ അര്‍ത്ഥവും ആഴവും മനസ്സിലാക്കി ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. വേറൊരു ഭാഷയില്‍ അഭിനയിച്ച സിനിമയ്ക്ക് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നതും ആദ്യമായിട്ടാണ്. ഇതിനുമുമ്പ് ഞാന്‍ ഡബ്ബ് ചെയ്തിട്ടില്ല. മലയാളികള്‍ക്ക് തെലുങ്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. അതുകൊണ്ടാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്. മലയാളം കണ്ടതിനുശേഷമോ കാണുന്നതിനുമുമ്പോ ഒരു പ്രാവശ്യമെങ്കിലും തെലുങ്ക് കൂടി കാണണം. ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്തതാണ്. വെയില് കൊണ്ടു കരുവാളിച്ചുപോയ എന്റെ മുഖം കണ്ട് ഞാന്‍ തന്നെ ഞെട്ടിയിട്ടുണ്ട്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാലുഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. വലിയ യൂണിറ്റിയാണ് കാണിക്കുന്നത്. ഇവിടുത്തെ സിനിമ അങ്ങോട്ടുപോകുന്നു, അവിടുന്ന് ഇങ്ങോട്ടുവരുന്നു, എല്ലാ സിനിമകളും ഓടുന്നു. പരസ്പരമുള്ള വലിയ ഐക്യമാണ്. കുറഞ്ഞത് സൗത്തിന്ത്യയിലെങ്കിലും നമുക്ക് ഒന്നിച്ചുനില്‍ക്കാം. ഇവിടെ ചിത്രീകരിക്കുന്ന സിനിമകള്‍ എല്ലാവരും കാണുന്നുണ്ട്. വടക്കോട്ടുപോയാല്‍ പല ഭാഷകളും നമുക്കറിയില്ല.
യാത്ര റിലീസാകുന്നതിനുമുമ്പുതന്നെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഒരു സുഹൃത്തുവിളിച്ചു സിയാറ്റില്‍ ട്രെയിലറിന്റെ പ്രീ ലോഞ്ചുണ്ടായിരുന്നു. അവിടെ സിനിമ തുടങ്ങുന്നതിനുമുമ്പ് ഫസ്റ്റ് ടിക്കറ്റ് ലേലം വിളിച്ചത് 6114 ഡോളറിനാണ്. ഒരു ടിക്കറ്റിന്റെ ശരിയായ വില പന്ത്രണ്ടു ഡോളറാണ്. ആ പന്ത്രണ്ടു ഡോളര്‍ കഴിച്ചുള്ള തുക രാജശേഖര റെഡ്ഡിയുടെ പേരിലുള്ള ജീവകാരുണ്യസംഘടനയ്ക്കു കൈമാറും. വലിയ സേവനമാണ് ചെയ്യുന്നത്. സിനിമയെടുക്കുമ്പോള്‍ ഇതുപോലെയുള്ള നല്ല കാര്യങ്ങളും നടക്കുന്നുണ്ട്.
പേരന്പ് തിയേറ്ററില്‍ ഓടികൊണ്ടിരിക്കുന്ന സമയത്താണ് യാത്ര റിലീസ് ചെയ്യുന്നത്. രണ്ടും രണ്ടുരീതിയിലുള്ള സിനിമയാണ്. രണ്ട് വ്യത്യസ്തമുഖങ്ങളാണ്. എനിക്ക് പറ്റുന്നതുപോലെ രണ്ടുതരത്തിലാണ് ചെയ്തിരിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും പേരന്‍പിലെ അമുദനും യാത്രയിലെ രാജശേഖരനും സമാനമായൊരു വൈകാരിക തലമുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ വിഷമിക്കും. അത് തരണം ചെയ്യുമ്പോള്‍ സന്തോഷിക്കും. അതിന് കഴിയാതെ വരുമ്പോള്‍ ആ അവസ്ഥ ഉള്‍ക്കൊണ്ടു സമാധാനിക്കും. ഇനിയും ഇതുപോലെയുള്ള നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയിലാണെന്ന്- മമ്മൂട്ടി.
തെലുങ്കില്‍ മമ്മൂട്ടി അവസാനമായി അഭിനയിച്ചത് കെ. വിശ്വനാഥിന്റെ സ്വാതികിരണം എന്ന സിനിമയിലാണ്. സ്വാതികിരണത്തിലും മമ്മൂട്ടിതന്നെയാണ് ഡബ്ബ് ചെയ്തത്. കമലഹാസന്, രജനികാന്ത് എന്നിവരുടെ സിനിമകള്‍ തെലുങ്കില്‍ ചെയ്യുമ്പോള്‍ രണ്ടുപേരും ഡബ്ബ് ചെയ്യാറില്ല. രജനികാന്തിനുവേണ്ടി മനോയും കമലഹാസനുവേണ്ടി എസ്.പി. ബാലസുബ്രഹ്മണ്യവും ആണ് ഡബ്ബ് ചെയ്യുന്നത്. യാത്രയിലൂടെ തെലുങ്കുനാടിന് ഏറ്റവും പ്രിയപ്പെട്ട നടനായി മാറുകയാണ് മമ്മൂട്ടി.
വിജയ് ചില്ല- ശശിദേവി റെഡ്ഡി എന്നിവര്‍ ചേര്‍ന്നുനിര്‍മ്മിച്ച യാത്ര ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡസിനിമകളുടെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡി.
-അഞ്ജു അഷ്റഫ്
അന്യഭാഷാചിത്രങ്ങളിലും തന്റേതായ സാന്നിദ്ധ്യമറിയിക്കുന്ന നടന്മാരില് പ്രമുഖനടന... Read More
അമ്മയുടെ സ്റ്റേജ്ഷോയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കില്ല. മെയ് ആറിന് തിരുവനന്തപു... Read More
2018 ല്‍ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ കരാര്‍ ചെയ്തിരി... Read More
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More