എന്‍റെ സാന്നിദ്ധ്യം സിനിമാവേദിയ്ക്ക് ആവശ്യമാണെന്നതിന്‍റെ തെളിവാണ് അങ്കിളിന്‍റെ വിജയം -ജോയ്മാത്യു

അംഗീകാരങ്ങള്‍ നേടിയ 'ഷട്ടര്‍' എന്ന സിനിമയ്ക്കുശേഷം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജോയ്മാത്യു പുതിയ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് മലയാളത്തിലെത്തിയത്. 'അങ്കിള്‍.' തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന അങ്കിളിനെക്കുറിച്ച് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ജോയ്മാത്യു.... Read More

അംഗീകാരങ്ങള്‍ നേടിയ ‘ഷട്ടര്‍’ എന്ന സിനിമയ്ക്കുശേഷം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജോയ്മാത്യു പുതിയ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് മലയാളത്തിലെത്തിയത്. ‘അങ്കിള്‍.’ തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന അങ്കിളിനെക്കുറിച്ച് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ജോയ്മാത്യു.

 

‘അങ്കിളിന്‍റെ റീലീസിനുമുന്നേ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും എന്നോട് ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്.’

 

 

അങ്കിളില്‍ മമ്മൂട്ടിയാണ് നായകന്‍. അടുത്തകാലത്ത് വന്ന മമ്മൂട്ടി ചിത്രങ്ങളൊക്കെയും പരാജയപ്പെടുകയാണുണ്ടായത്. അങ്കിളിനും ആ അവസ്ഥയായിരിക്കുമോ? ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. എന്തായാലും അങ്കിളിന് ആ അവസ്ഥ വരില്ല. അഥവാ എന്‍റെ ഈ രണ്ടാമത്തെ സിനിമ പരാജയപ്പെടുകയാണെങ്കില്‍ അന്ന് ഞാന്‍ എന്‍റെ ഈ തൊഴില്‍ നിര്‍ത്തും.

 

എന്‍റെ സാന്നിദ്ധ്യം സിനിമാവേദിയ്ക്കാവശ്യമാണെന്നതിന്‍റെ തെളിവാണ് അങ്കിള്‍ എന്ന സിനിമയുടെ വിജയം.

 

ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ റീച്ചാണ് പ്രേക്ഷകരില്‍ നിന്നും കിട്ടുന്നത്. പതിവ് മസാലകര്‍ക്ക് പുറകെ പോകാതെ സാമൂഹ്യപരമായ, സമകാലികമായ പ്രശ്നങ്ങളെ അങ്കിളിലൂടെ അവതരിപ്പിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. വേറൊന്നുമല്ല, മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏത് വിധത്തില്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍. ആ ഉല്‍ക്കണ്ഠ റിലീസോടെ മാറി. കാരണം ജനങ്ങള്‍ സിനിമാക്കാരേക്കാള്‍ വളരെ ബുദ്ധിമാന്മാരാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പഴകിയതും പുളിച്ചതുമായ ഒരു സാധനവും അവര്‍ക്കുമുന്നില്‍ വിളമ്പിയിട്ടുകാര്യമില്ല. മാറ്റത്തിന്‍റെ വെടിമരുന്നാണ് അവര്‍ക്ക് ആവശ്യം. അത് നല്‍കാന്‍ എനിക്ക് കഴിഞ്ഞു.

 

സിനിമയുടെ ക്ലൈമാക്സില്‍ കയ്യടിക്കാത്തവരുണ്ടെന്ന് തോന്നുന്നില്ല. സോഷ്യല്‍ ഇഷ്യൂസിനോടുള്ള പ്രതികരണമാണ്.

 

ജോയ് മാത്യു തുടര്‍ന്നു.

 

കുറച്ചുനാളുകളായി മമ്മൂട്ടി എന്ന നടന്‍ വിണ്ണിലാണ് നിന്നിരുന്നത്. ഈ സിനിമ വന്നതോടെ കാലുറപ്പിച്ചു മണ്ണില്‍ നില്‍ക്കന്‍ കഴിയുന്നു. ഈ സിനിമ എല്ലാ അര്‍ത്ഥത്തിലും കൃത്യസമയത്ത് വന്നിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

 

ഷട്ടര്‍ കഴിഞ്ഞപ്പോള്‍ എന്നില്‍നിന്നും പപ്പടം കാച്ചുന്നതുപോലെ സിനിമകള്‍ പ്രതീക്ഷിച്ചവരുണ്ട്. ഒരു നല്ല ഗ്യാപ്പ് കഴിഞ്ഞിട്ടാണിപ്പോള്‍ ഞാന്‍ വീണ്ടും ഒരു തിരക്കഥയുമായി വരുന്നത്. ഒരുകാര്യം ഞാന്‍ തിരിച്ചറിയുന്നു. പ്രേക്ഷകര്‍ എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരാളാക്കുന്നു.

 

 

നായകനെന്ന നിലയില്‍ മമ്മൂട്ടിക്കും തിരക്കഥാകൃത്തെന്ന നിലയില്‍ താങ്കള്‍ക്കും നവാഗതസംവിധായകനെ നിലയില്‍ ഗിരീഷ് ദാമോദരനും ഈ സിനിമയുടെ വിജയം അഭിമാനത്തിന് വക നല്‍കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ജോയ് മാത്യു ചിരിച്ചു. ആ ചിരിയില്‍ മറ്റൊരു അര്‍ത്ഥം കൂടിയുണ്ട് ‘അങ്കിളി’ന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയാണ് ജോയ് മാത്യു.

 

ക്ലൈമാക്സ് രംഗം കണ്ടിട്ട് കയ്യടിക്കാത്തവരില്ലെന്നാണ് ജോയ് മാത്യുവിന്‍റെ ഭാഷ്യം. ആ വരികള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ജോയ്മാത്യു ഇങ്ങനെ പ്രതികരിച്ചു.

 

കയ്യടിക്കാത്തവരില്ലെന്നുമാത്രമല്ല കയ്യടി കൂടികൊണ്ടിരിക്കുകയുമാണ്.

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO