ജ്യോതിക ആക്ഷൻ നായികയായി അവതാരമടുക്കുന്ന ‘നാച്ചിയാർ’

തമിഴ് സിനിമയിൽ പ്രത്യേക മുഖമുദ്ര പതിപ്പിച്ച സംവിധായകനാണ് ബാലാ. സംഘർഷവും വൈകാരികതയും ഉദ്വേകവും നിറഞ്ഞതായിരിയ്ക്കും ബാലാ ചിത്രങ്ങൾ. കലാപരവും സാങ്കേതികവുമായ മേന്മ നിലനിർത്തുന്നതോടൊപ്പം തന്റെ റിയലിസ്റ്റിക്ക് അവതരണ രീതിയിലൂടെ കാണികളെ ചിന്തിപ്പിക്കയും രസിപ്പിക്കയും ചെയ്യുക... Read More

മിഴ് സിനിമയിൽ പ്രത്യേക മുഖമുദ്ര പതിപ്പിച്ച സംവിധായകനാണ് ബാലാ. സംഘർഷവും വൈകാരികതയും ഉദ്വേകവും നിറഞ്ഞതായിരിയ്ക്കും ബാലാ ചിത്രങ്ങൾ. കലാപരവും സാങ്കേതികവുമായ മേന്മ നിലനിർത്തുന്നതോടൊപ്പം തന്റെ റിയലിസ്റ്റിക്ക് അവതരണ രീതിയിലൂടെ കാണികളെ ചിന്തിപ്പിക്കയും രസിപ്പിക്കയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ‘സേതു’, ‘പിതാമഹൻ’, ‘നാൻ കടവുൾ’ , അവൻ ഇവൻ എന്നീ പൂർവ്വ കാല ബാലാ ചിത്രങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്.അതുകൊണ്ട് തന്നെ ബാലയുടെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

‘നാച്ചിയാർ’ എന്നാണ് ബാലയുടെ പുതിയ ചിത്രത്തിന്റെ പേര്. ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ള ഗൗരവമുള്ള പ്രമേയമത്രെ ഇത്. ജ്യോതികയാണ് നായിക. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാച്ചിയാർ എന്ന പരുക്കയായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായും അവതാരമെടുക്കയാണ് ജ്യോതിക നാച്ചിയാറിലൂടെ. നാച്ചിയാറിന്റ ടീസർ പുറത്തു വന്നപ്പോൾ ജ്യോതിക പറയുന്ന പരുക്കൻ ഡയലോഗ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏറെ പരിശീലനം നടത്തി ഒരു വെല്ലുവിളിയായിട്ടാണ് ജ്യോതിക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതികയുടെ ആവേശോജ്ജ്വലമായ വിസ്മയിപ്പിക്കുന്ന കഥാപാത്രമായിരിയ്ക്കും നാച്ചിയാർ.

സംഗീതസംവിധായകൻ കൂടിയായ ജി.വി. പ്രകാഷ് ,നിർമ്മാതാവ് ‘ റോക്ക്ലൈൻ’വെങ്കിടേഷ് എന്നിവർ ചിത്രത്തിലെ മർമ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈഷ്വർ ഛായാഗ്രഹണവും ഇളയരാജ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ബി. സ്റ്റുഡിയോസിന്റെ ബാനറിൽ ബാല തന്നെ രചനയും സംവിധാനവും നിർവഹിച്ച് നിർമ്മിച്ചിരിയ്ക്കുന്ന ‘നാച്ചിയാർ’ ഫെബ്രുവരി 16ന് പ്രകാഷ് ഫിലിം റിലീസ്  കേരളത്തിലും പ്രദര്ശനത്തിനെത്തിക്കുന്നു.  –സി.കെ.അജയ് കുമാർ, പി ആർ ഒ.

 
 
 

8 Attachments

 
 
 
 
 
 
Show Less

No comments Yet

SLIDESHOW

LATEST VIDEO