കാപ്പാന്‍ ആഗസ്റ്റ് 15 ന്

സൂര്യയും സംവിധായകന്‍ കെ.പി. ആനന്ദും മൂന്നാമത് ഒരുമിക്കുന്ന സിനിമയാണ് കാപ്പാന്‍. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളായിരുന്നു ഇതിനുമുമ്പ് അവര്‍ ഒന്നിച്ചത്. മൂന്നാമതെത്തുന്ന കാപ്പാന്‍ ഏറെ പ്രത്യേകതകള്‍ അവകാശപ്പെടുന്നുണ്ട്. ആതിലേറ്റവും പ്രധാനം മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍... Read More

സൂര്യയും സംവിധായകന്‍ കെ.പി. ആനന്ദും മൂന്നാമത് ഒരുമിക്കുന്ന സിനിമയാണ് കാപ്പാന്‍. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളായിരുന്നു ഇതിനുമുമ്പ് അവര്‍ ഒന്നിച്ചത്.
മൂന്നാമതെത്തുന്ന കാപ്പാന്‍ ഏറെ പ്രത്യേകതകള്‍ അവകാശപ്പെടുന്നുണ്ട്. ആതിലേറ്റവും പ്രധാനം മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ ആദ്യമായി സൂര്യയുമായി ഒന്നചേര്‍ന്നുവെന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ ലാല്‍ എത്തുമ്പോള്‍ എന്‍.എസ്.ജി കമാന്‍ഡോയുടെ കഥാപാത്രത്തിലൂടെ സൂര്യയും വരുന്നു. ഇവരെകൂടാതെ പ്രധാന വേഷത്തില്‍ ആര്യയുമുണ്ട്.
രാജ്യസ്നേഹിയായ പ്രധാനമന്ത്രിയുടെയും രാജ്യത്തെ സംരക്ഷിക്കുന്ന കമാന്‍ഡോയുടെയും കഥയായതിനാല്‍ ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്താല്‍ ഉചിതമായിരിക്കുമെന്നത് കൊണ്ടുതന്നെ, കാപ്പാന്‍ ആഗസ്റ്റ് 15 ന് കാണികളെത്തേടിയെത്തുമെന്ന് ഉറപ്പിക്കാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO