ഒളിക്യാമറാക്കാര്‍ക്കെതിരെ കാജോള്‍

പ്രശസ്തരുടെ കുട്ടികള്‍ക്കുപിന്നാലെ ഒളിക്യാമറയുമായി നടക്കുന്നത് ഭൂഷണമാണോ? മാദ്ധ്യമങ്ങള്‍ക്ക് ഈ ചോദ്യത്തോട് പ്രതികരിക്കാനാകില്ല. അതിന്‍റെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് നേരെ കണ്ണടക്കാനേ അവര്‍ക്ക് കഴിയൂ.   പപ്പരാസികളുടെ ഈ ഒളിഞ്ഞുനോട്ടത്തോട് ബോളിവുഡ് താരം കാജോളിന് പ്രതിഷേധമാണ്. താരങ്ങളുടെ കുട്ടികളെ... Read More

പ്രശസ്തരുടെ കുട്ടികള്‍ക്കുപിന്നാലെ ഒളിക്യാമറയുമായി നടക്കുന്നത് ഭൂഷണമാണോ? മാദ്ധ്യമങ്ങള്‍ക്ക് ഈ ചോദ്യത്തോട് പ്രതികരിക്കാനാകില്ല. അതിന്‍റെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് നേരെ കണ്ണടക്കാനേ അവര്‍ക്ക് കഴിയൂ.

 

പപ്പരാസികളുടെ ഈ ഒളിഞ്ഞുനോട്ടത്തോട് ബോളിവുഡ് താരം കാജോളിന് പ്രതിഷേധമാണ്. താരങ്ങളുടെ കുട്ടികളെ വെറുതെ വിടണമെന്നാണ് കാജോളിന്‍റെ അപേക്ഷ. ‘എന്തിനാണ് തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്ന് കൊച്ചുകുട്ടികള്‍ക്കറിയില്ല. അവരുടെ മാതാപിതാക്കള്‍ താരങ്ങളായിപ്പോയി എന്നതുമാത്രമാണ് ഇതിന്‍റെ കാരണം.’ കാജോള്‍ പറയുന്നു. ‘ഇത് ഒരു തരം വേട്ടയാടലാണ്.’

 

കഴിയുന്നതും മീഡിയായുടെ ശ്രദ്ധയില്‍ നിന്ന് തന്‍റെ മക്കളെ അകറ്റിനിറുത്തുകയാണ് കാജോള്‍ ചെയ്യുന്നത്.

 

എന്നാല്‍ കുട്ടികളെ പപ്പരാസികളില്‍ നിന്ന് അകറ്റിനിറുത്തുന്നതിലര്‍ത്ഥമില്ലെന്നാണ് സെയ്ഫ് അലിഖാന്‍റെയും കരീനാകപൂറിന്‍റെയും അഭിപ്രായം. ഈ വിഷയത്തിലും ബോളിവുഡ്ഡില്‍ രണ്ട് അഭിപ്രായങ്ങളുണ്ടത്രെ.

Show Less

No comments Yet

SLIDESHOW

LATEST VIDEO