പ്രമുഖ സിനിമാ താരം കലാശാല ബാബു അന്തരിച്ചു

 വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ കലാശാല ബാബു അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായരുടെയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി... Read More

 വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ കലാശാല ബാബു അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായരുടെയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. 1977-ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ കലാശാല ബാബു തുടര്‍ന്ന് ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. തൃപ്പൂണിത്തുറയില്‍ ആരംഭിച്ച കലാശാല എന്ന നാടകട്രൂപ്പ് കേരളത്തില്‍ സജീവമായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO