കാളിദാസ് ജയറാം സർദാർ ആകുന്നു

അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമിക്കുന്ന ' ഹാപ്പി സർദാർ ' എന്ന ചിത്രത്തിലാണ് നായക കഥാപാത്രമായ ഹാപ്പി സിംഗ് എന്ന സർദാറായി കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. ദമ്പതികളായ സുദീപും ഗീതികയും ചേർന്ന് തിരക്കഥയെഴുതി... Read More

അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമിക്കുന്ന ‘ ഹാപ്പി സർദാർ ‘ എന്ന ചിത്രത്തിലാണ് നായക കഥാപാത്രമായ ഹാപ്പി സിംഗ് എന്ന സർദാറായി കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. ദമ്പതികളായ സുദീപും ഗീതികയും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ക്നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയ കഥ നർമത്തിലൂടെ ദൃശ്യവൽക്കരിക്കുന്നു. ജാവേദ് ജഫ്‌റി , സിദ്ധിഖ് , സുരാജ് വെഞ്ഞാറന്മൂട് ,ബെെജു സന്തോഷ്, ശ്രീനാഥ് ഭാസി , ബാലു വർഗീസ് , സിദ്ധി (ആനന്ദം), കുപ്പി ,രമേശ് പിഷാരടി ,ഹരീഷ് കണാരൻ , ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ , പ്രവീണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

 

കോ പ്രൊഡ്യൂസഴ്സ്- നൗഷാദ് ആലത്തൂർ , അജി മേടയിൽ,ക്യാമറ- അഭിനന്ദൻ രാമാനുജം, സംഗീതം- ഗോപി സുന്ദർ” എഡിറ്റിംഗ് – ഷമീർ മുഹമ്മദ്,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ഷെറിൻ ക്ലീറ്റസ്,പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കല- ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദർ. ഓണത്തിന് റഹാ ഇന്റർനാഷണൽ “ഹാപ്പി സർദാർ” തീയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO