കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന ചിത്രലഹരിയുടെ ടീസര്‍

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ചിത്രലഹരിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം റിലീസിനൊരുങ്ങുന്നു. കല്യാണി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹെലോ എന്ന തെലങ്ക് ചിത്രത്തിലൂടെയാണ്... Read More

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ചിത്രലഹരിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം റിലീസിനൊരുങ്ങുന്നു. കല്യാണി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹെലോ എന്ന തെലങ്ക് ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹെലോയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രലഹരിയുടെ ടീസര്‍. സായ് ധരം തേജ് നായകനാകുന്ന ചിത്രത്തില്‍ കല്യാണിക്കൊപ്പം നിവേദ പത്വരാജും നായികയായെത്തുന്നു. കല്യാണി ഒരു നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ നിവേദ ബോള്‍ഡായ കഥാപാത്രമായിട്ടാണ് എത്തുന്നത്. കിഷോര്‍ തിരുമലയാണ് ചിത്തിനുവേണ്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മൈത്രി മുവി മേക്കേര്‍സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO