ശിവകാര്‍ത്തികേയന് നായിക കല്യാണിപ്രിയദര്‍ശന്‍ ചിത്രം ആരംഭിച്ചു

പിഎസ് മിത്രന്‍റെ പുതിയ ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍.  അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച്‌ 13 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആദ്യ... Read More

പിഎസ് മിത്രന്‍റെ പുതിയ ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍.  അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച്‌ 13 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആദ്യ ചിത്രമായ വാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

 

 

തമിഴ് ചലച്ചിത്രമേഖലയില്‍ നടനെന്ന നിലയില്‍ സ്വന്തമായ വ്യക്തിത്വം അടയാളപ്പെടുത്തിയ ആളാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ ഒരിക്കലും നിര്‍മ്മാതാക്കളേയും പ്രേക്ഷകരേയും മുഷിപ്പിക്കുകയില്ല. അതാണ് സിനിമാരംഗത്തെ അദ്ദേഹത്തിന്‍റെ തിരക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. അഞ്ചുചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ ഒരേസമയം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അജിത്തിന്‍റെ ‘വിശ്വാസം’ നിര്‍മ്മിച്ച കെ.ജി.ആര്‍. സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO