ഒന്നര മിനിറ്റുള്ള ട്രെയിലര്‍ കണ്ട് നിരൂപണം നടത്തുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് -കമല്‍

ജീവിച്ചിരുന്ന കാലത്ത് ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ് മാധവിക്കുട്ടി. അങ്ങനെയുള്ള ഒരാളെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാവുക സ്വാഭാവികമാണെന്ന് സംവിധായകന്‍ കമല്‍.   'സെല്ലുലോയിഡ്' കഴിഞ്ഞു 'നടന്‍' ചെയ്തു. ആ സമയത്ത് തന്നെ ഒരു... Read More

ജീവിച്ചിരുന്ന കാലത്ത് ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ് മാധവിക്കുട്ടി. അങ്ങനെയുള്ള ഒരാളെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാവുക സ്വാഭാവികമാണെന്ന് സംവിധായകന്‍ കമല്‍.

 

‘സെല്ലുലോയിഡ്’ കഴിഞ്ഞു ‘നടന്‍’ ചെയ്തു. ആ സമയത്ത് തന്നെ ഒരു ബയോപിക് സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു. സെല്ലുലോയിഡ് ബയോപിക്കായിരുന്നു. ആളുകള്‍ അംഗീകരിച്ച സിനിമയാണ്. നാടകവും നാടകക്കാരുടെയും കഥയായിരുന്നു നടന്‍. അടുത്ത ബയോപിക് ഒരു സ്ത്രീയെക്കുറിച്ചാകാം. അങ്ങനെയൊരു ചിന്തയാണ് മാധവിക്കുട്ടിയിലെത്തിയത്. മാധിവക്കുട്ടിയെക്കുറിച്ച് സിനിമയെടുക്കാന്‍ പറ്റ്വോ എന്ന പേടി ഉണ്ടായിരുന്നു. ആരോടും പറയാതെ കുറെനാള്‍ അതുമായി നടന്നു. പക്ഷേ പുസ്തകങ്ങളിലൂടെ മാധവിക്കുട്ടിയെ അറിയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പരന്ന വായനയിലൂടെയാണ് ഇതിനകത്ത് സിനിമയ്ക്കുള്ള സ്കോപ്പുണ്ടെന്ന് തോന്നിയത്.
സിനിമയ്ക്കെതിരെ, മഞ്ജുവാര്യര്‍ക്കെതിരെ, സംവിധായകനെതിരെ… വിമര്‍ശനങ്ങള്‍ പല രീതിയിലാണ്.

 

 

ആദ്യം ഒരു നടിയെ ഉദ്ദേശിച്ചു, അവര് മാറിയപ്പോള്‍ ആ നടിയാണ് ശരിയെന്ന് കുറെപ്പേര്‍ വിശ്വസിച്ചു. ഇന്ത്യയില്‍ മൊത്തം അറിയപ്പെടുന്ന ഒരു നടി ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നാവുമെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ടാകും. സാധാരണ നമ്മള്‍ പറയാറില്ലേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന്. അതുപോലെയാണ് ഇപ്പോള്‍ സംഭവിച്ചത്. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ്. അത്രയും ശക്തമായി ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനും മഞ്ജുവാര്യര്‍ക്ക് കഴിഞ്ഞു. എന്തുകൊണ്ടാണ് മഞ്ജുവിനെ നേരത്തെ ആലോചിക്കാതിരുന്നതെന്നു ചോദിച്ചാല്‍ മറ്റുള്ളവര്‍ ചിന്തിച്ച അതേ കാര്യംതന്നെയാണ്. മാധവിക്കുട്ടിയുടെ ഫിസിക്കും മഞ്ജുവാര്യരുടെ ഫിസിക്കും തമ്മില്‍ ഒരു ബന്ധവുമില്ല. ബയോപിക്കിന് അത് വേണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. ലോകത്ത് പല ബയോപിക്കുകള്‍ക്കും രൂപ സാദൃശ്യം ഉണ്ടാകാറില്ല. സെല്ലുലോയിഡില്‍ ജെ.സി. ഡാനിയേലിന്‍റെ രൂപസാദൃശ്യം പൃഥ്വിരാജിനുണ്ടോ. അങ്ങനെ എത്രയോ സിനിമകള്‍ നമ്മുടെ ഇവിടെ തന്നെ ഉണ്ടായിട്ടുണ്ട്.

 

വിമര്‍ശകരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായിട്ടില്ല. കാശ് തന്നാല്‍ സിനിമയെക്കുറിച്ച് നന്നായിട്ടെഴുതാം. അല്ലെങ്കില്‍ മോശമായി എഴുതും എന്നുപറയുന്ന സോഷ്യല്‍മീഡിയക്കാരെ അംഗീകരിക്കാന്‍ കഴിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ടു നമ്മുടെ ബോധ്യപ്പെട്ട കാര്യമാണ്. പൈസ തന്നില്ലെങ്കില്‍ സിനിമയെ മോശമാക്കുമെന്ന് പറയുമ്പോള്‍ അതിന്‍റെ എത്തിക്സ് എവിടെപോയി. സിനിമയുടെ പരസ്യം എങ്ങനെ ചെയ്യണം ആരെക്കൊണ്ട് ചെയ്യിക്കണം ഏത് മീഡിയയില്‍ പരസ്യം കൊടുക്കണമെന്നുള്ളത് ഒരു നിര്‍മ്മാതാവിന്‍റെ ഇഷ്ടമല്ലേ. അതിനുള്ള അവകാശം അയാള്‍ക്കില്ലേ. സോഷ്യല്‍ മീഡിയക്കാരുടെ ഇത്തരത്തിലുള്ള അനാവശ്യമായ കയ്യേറ്റം അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല.

 

 

സിനിമ റിലീസാകുന്നതിനുമുമ്പ് ചില നിയമപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം അസഹിഷ്ണുതയുടെ ഭാഗമാണ്. പത്മാവത് വരുന്നതിനുമുമ്പ് കേസ് കൊടുത്തില്ലേ. ആമിക്കും അതുതന്നെയാണ് സംഭവിച്ചത്. കമല്‍ എന്ന കമാലുദ്ദീന്‍ ചെയ്യുമ്പോള്‍ ഇങ്ങനെയായിരിക്കുമെന്ന മുന്‍ധാരണയുടെ പുറത്തു ചെയ്തുവെന്ന് മാത്രമേയുള്ളൂ. ഇതിനുമുമ്പും എന്‍റെ സിനിമകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ മലയാളസിനിമയില്‍ ഇത്രമാത്രം ചീത്തവിളികേട്ട സംവിധായകന്‍ എന്നെപ്പോലെ വേറെ കാണില്ല. സിനിമയുടെ പേരിലാണ് ചീത്തവിളി. ഞാന്‍ ആ സ്പിരിറ്റോടെതന്നെയാണ് കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നിറം ചെയ്യുമ്പോഴും സെല്ലുലോയിഡ് ചെയ്യുമ്പോഴും ആമി ചെയ്യുമ്പോഴുമൊക്കെതന്നെ തൊഴില്‍ എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്. കമല്‍ പറഞ്ഞു നിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO