കലമഹാസന്‍റെ വിശ്വരൂപം 2 വരുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

കമല്‍ തന്നെ സംവിധാനം ചെയ്ത വിശ്വരൂപം അദ്ദേഹത്തിന്‍റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രം ഏറെ വിവാദങ്ങള്‍ക്കിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. തിയ്യേറ്ററുകളില്‍ വാണിജ്യപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു വിശ്വരൂപം. വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന് ആദ്യ ഭാഗമിറങ്ങിയ... Read More

കമല്‍ തന്നെ സംവിധാനം ചെയ്ത വിശ്വരൂപം അദ്ദേഹത്തിന്‍റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രം ഏറെ വിവാദങ്ങള്‍ക്കിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. തിയ്യേറ്ററുകളില്‍ വാണിജ്യപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു വിശ്വരൂപം. വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന് ആദ്യ ഭാഗമിറങ്ങിയ സമയത്തു തന്നെ കമല്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രീകരണം പുര്‍ത്തിയാക്കിയ വിശ്വരൂപം 2 അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിനു മുന്‍പായി ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍  പുറത്തിറങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് 10 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO