പാഷാണം ഷാജി നായകനാകുന്ന ‘കരിങ്കണ്ണന്‍’

പാഷാണം ഷാജി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കണ്ണന്‍. പപ്പന്‍ നരിപ്പറ്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം മാഹിയില്‍ ആരംഭിച്ചു.   നാട്ടുമ്പുറങ്ങളില്‍ കരിനാക്കുകാരനും കരിങ്കണ്ണന്മാരുമൊക്കെയുണ്ട്. ഇവരുടെ സാന്നിദ്ധ്യവും പ്രവൃത്തികളും മൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന... Read More

പാഷാണം ഷാജി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കണ്ണന്‍. പപ്പന്‍ നരിപ്പറ്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം മാഹിയില്‍ ആരംഭിച്ചു.

 

നാട്ടുമ്പുറങ്ങളില്‍ കരിനാക്കുകാരനും കരിങ്കണ്ണന്മാരുമൊക്കെയുണ്ട്. ഇവരുടെ സാന്നിദ്ധ്യവും പ്രവൃത്തികളും മൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, നസീര്‍സംക്രാന്തി, കെ.ആര്‍. വിജയ, അഞ്ജലി, പ്രിയങ്ക എന്നിവരും പ്രധാന താരങ്ങളാണ്. റോഷ്നി നായികയാകുന്നു.
സതീഷ് ബാബുവിന്‍റേതാണ് തിരക്കഥ. ശ്രീകോവില്‍ കടത്തനാടന്‍റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു.

 

പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രാഹകന്‍. മയ്യഴി ഫിലിംസിന്‍റെ ബാനറില്‍ ടി.എന്‍. പ്രദീപന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പുരോഗമിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO