ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി. മുന്നേറുന്നു.

രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കര്‍ണ്ണാടകയില്‍ വലിയ... Read More

രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കര്‍ണ്ണാടകയില്‍ വലിയ വിജയം ബി.ജെ.പിക്ക് നേടിക്കൊടുത്തത് ആര്‍.എസ്.എസിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിതമായി വീടുകള്‍ തോറും കയറി ഇറങ്ങി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം. 222 അംഗ നിയമസഭയില്‍ നൂറില്‍ അധികം സീറ്റ് ബി.ജെ.പി നേടുമെന്ന കാര്യം ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. കര്‍ണ്ണാടക കുടി പിടിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നണി ഭരണം എത്തുകയാണ്.  കോണ്‍ഗ്രസിന് 62 സീറ്റുകള്‍ ലീഡുള്ളപ്പോള്‍ ബിജെപിക്ക് 114 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡുള്ളത്. 

കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്. അതെ സമയം ജെ ഡി എസിനു 44 സീറ്റുകളിലും സ്വതന്ത്രര്‍ക്ക് 2 സീറ്റുകളിലും ലീഡ് ഉണ്ട്. തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO