ഓംകാര രൂപത്തില്‍ കര്‍പ്പകവിനായകന്‍

  കാരൈക്കുടിക്കരികില്‍ പിള്ളൈയാര്‍ പട്ടിയിലെ കര്‍പ്പകവിനായകക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രശസ്ത മഹാഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ്. ആറടി ഉയരത്തില്‍ കയ്യില്‍ ശിവലിംഗവുമായി ദര്‍ശനമരുളുന്ന കര്‍പ്പകവിനായകനെ വിഘ്നമോചനത്തിനായി ആശ്രയിക്കുന്നവര്‍ ധാരാളമാണ്. കരിങ്കല്ലില്‍ പണിത ഗുഹാക്ഷേത്രമായ ഇത് നാട്ടുകോട്ടൈ നഗരതാര്‍... Read More

 

കാരൈക്കുടിക്കരികില്‍ പിള്ളൈയാര്‍ പട്ടിയിലെ കര്‍പ്പകവിനായകക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രശസ്ത മഹാഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ്. ആറടി ഉയരത്തില്‍ കയ്യില്‍ ശിവലിംഗവുമായി ദര്‍ശനമരുളുന്ന കര്‍പ്പകവിനായകനെ വിഘ്നമോചനത്തിനായി ആശ്രയിക്കുന്നവര്‍ ധാരാളമാണ്. കരിങ്കല്ലില്‍ പണിത ഗുഹാക്ഷേത്രമായ ഇത് നാട്ടുകോട്ടൈ നഗരതാര്‍ വിഭാഗത്തിന്‍റേതാണ്. ഓംങ്കാര രൂപത്തില്‍ ആസനസ്ഥനായിരിക്കുന്ന ഗണേശന്‍റെ തുമ്പിക്കൈ വലത്തോട്ടാണ്. 1600 കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഈ ഗണേശപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

 

 

ക്ഷേത്രത്തിന് മുന്നില്‍ തീര്‍ത്ഥക്കുളവും മതില്‍കെട്ടും, ശില്‍പ്പചാരുതയില്‍ പണിതീര്‍ത്ത ക്ഷേത്രത്തില്‍ നിരവധി ഉപദൈവങ്ങളുമുണ്ട്.
ഗജമുഖാസുരനെ കൊന്ന പാപം തീര്‍ക്കുവാന്‍ ഗണേശന്‍ ശിവനെ പൂജിച്ച സ്ഥലമാണ് പിള്ളൈയാര്‍ പട്ടി എന്നറിയപ്പെടുന്ന സ്ഥലം. ഗണേശനഗരം, രാസനാരായണപുരം, ഗണേശപുരം, പിള്ളയാര്‍ നഗര്‍ തുടങ്ങി ഇവിടെ നിരവധി പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO