അരവിന്ദ് സാമിയും ഇന്ദ്രജിത്തും പിന്നെ കാര്‍ത്തിക് നരേനും

ധ്രുവങ്കള്‍ 16 എന്ന ഹിറ്റ് ചിത്രത്തിനുശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് 'നരകാസുരന്‍'. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദ്രജിത്ത് ഈ തമിഴ്ചിത്രത്തിലഭിനയിക്കുന്നു. അരവിന്ദ്സാമിയാണ് മറ്റൊരു കേന്ദ്രകഥാപാത്രം. സംവിധായകന്‍ കാര്‍ത്തിക് നരേന്‍റെ വാക്കുകള്‍..   'എന്‍റെ... Read More

ധ്രുവങ്കള്‍ 16 എന്ന ഹിറ്റ് ചിത്രത്തിനുശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ‘നരകാസുരന്‍’. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദ്രജിത്ത് ഈ തമിഴ്ചിത്രത്തിലഭിനയിക്കുന്നു. അരവിന്ദ്സാമിയാണ് മറ്റൊരു കേന്ദ്രകഥാപാത്രം. സംവിധായകന്‍ കാര്‍ത്തിക് നരേന്‍റെ വാക്കുകള്‍..

 

‘എന്‍റെ ധ്രുവങ്കള്‍ 16 എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രം ചെയ്യുവാന്‍ ഞാന്‍ മനസ്സുകൊണ്ട് തെരഞ്ഞെടുത്തത് അരവിന്ദ്സാമിയെയായിരുന്നു. ആ ചിത്രത്തിന്‍റെ സ്ക്രിപ്റ്റുമായി ഒരു നിര്‍മ്മാതാവിനുവേണ്ടി ഞാന്‍ അലഞ്ഞുതിരിഞ്ഞു. എന്‍റെ കഴിവില്‍ വിശ്വാസം തോന്നിയ അച്ഛന്‍ ഒടുവില്‍ ധ്രുവങ്കള്‍ 16 നുവേണ്ടി പണം മുടക്കി. അച്ഛന്‍റെ വിശ്വാസം രക്ഷിക്കപ്പെട്ടു. ഇപ്പോള്‍ വിജയചിത്രത്തിന്‍റെ സംവിധായകനെന്ന നിലയില്‍ എന്നെ സംവിധായകനാക്കുവാന്‍ തയ്യാറായി കഴിഞ്ഞു. രണ്ടാമത്തെ ചിത്രമായ നരകാസുരന്‍റെ നിര്‍മ്മാതാക്കളിലൊരാള്‍ ഗൗതംമേനോന്‍ സാറാണ്. എന്‍റെ ചിത്രത്തില്‍ അരവിന്ദ് സാമി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് ആകെ പൊളിയും. ഈ കഥാപാത്രത്തിനുവേണ്ടി അദ്ദേഹം ഒരുപാട് കോംപ്രമൈസ് ചെയ്തിട്ടുണ്ട്. അത്രമാത്രം ആ കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

 

ക്യാമറാമാന്‍ സുധീഷ്ശങ്കറും എന്‍റെ ചില ടെക്നീഷ്യന്മാരും ഇന്ദ്രജിത് അഭിനയിച്ച എയ്ഞ്ചല്‍ എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സ്ക്രിപ്റ്റ് എഴുതുമ്പോള്‍തന്നെ എന്‍റെ മനസ്സില്‍ ഇന്ദ്രജിത്താണ് ഈ കഥാപാത്രത്തിന് അനുയോജ്യന്‍ എന്ന തോന്നലുണ്ടായിരുന്നു. സുജിത് വഴി ഇന്ദ്രജിത് നരകാസുരനിലെത്തി. തമിഴില്‍ മുന്‍പും അദ്ദേഹം വളരെ കുറച്ച് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ശക്തമായ കഥാപാത്രത്തിനുവേണ്ടി കാത്തിരുന്നപ്പോഴാണ് ഞാനദ്ദേഹത്തെ തേടിപ്പോയത്. ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കിലെ സന്ദീപ് കൃഷ്ണനാണ്. ശ്രേയയും ആത്മീയയുമാണ് എന്‍റെ നായികമാര്‍’.

Show Less

No comments Yet

SLIDESHOW

LATEST VIDEO