കാര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുടക്കിയ പ്രകൃതിക്ഷോഭം

കേരളത്തിലെന്നപോലെ ഹിമാചല്‍ പ്രദേശിലും ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശക്തമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. തന്മൂലം കുളു- മണാലി താഴ്വരകള്‍ പോലും പ്രകൃതിക്ഷോഭത്തിന്‍റെ ഭൂമികയായി. ഇവിടെയായിരുന്നു പ്രിന്‍സ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ നിര്‍മ്മിക്കുന്ന 'ദേവ്' എന്ന... Read More

കേരളത്തിലെന്നപോലെ ഹിമാചല്‍ പ്രദേശിലും ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശക്തമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. തന്മൂലം കുളു- മണാലി താഴ്വരകള്‍ പോലും പ്രകൃതിക്ഷോഭത്തിന്‍റെ ഭൂമികയായി. ഇവിടെയായിരുന്നു പ്രിന്‍സ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ നിര്‍മ്മിക്കുന്ന ‘ദേവ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. കാര്‍ത്തിയുടെ സംഘട്ടന-സാഹസിക- ഉദ്വേഗജനക ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ ദേവില്‍ രകുല്‍ പ്രീത്സിംഗാണ് നായിക. പക്ഷേ പറഞ്ഞിട്ടുകാര്യമില്ല. ഷൂട്ടിംഗ് തുടങ്ങാനാവാത്തവിധം ശക്തമായ വെള്ളപ്പൊക്കത്തില്‍ ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ യൂണിറ്റിന് പാക്കപ്പ് പറയേണ്ടി വന്നു. നൂറ്റിനാല്‍പ്പതോളം നിര്‍മ്മാണപ്രവര്‍ത്തകര്‍ മണാലിയിലെ മലമടക്കുകളില്‍ കുടുങ്ങുകയും ചെയ്തു. കാര്‍ത്തി യാത്ര തുടരാനാവാതെ നാലഞ്ചുമണിക്കൂറുകളോളം കാറില്‍ തന്നെ കഴിച്ചുകൂട്ടി. ഷൂട്ടിംഗ് തുടങ്ങാതെതന്നെ നിര്‍മ്മാതാവിന്‍റെ ഒന്നരക്കോടിയോളം രൂപയാണ് വെള്ളത്തില്‍ ഒഴുകിപ്പോയത്. ഇതേക്കുറിച്ച് കാര്‍ത്തി തന്നെ പറയുന്നതുകേള്‍ക്കുക-

 

മഴചാറ്റലും മഞ്ഞുവീഴ്ചയുമുള്ള പ്രത്യേകത നിറഞ്ഞ സ്ഥലം തേടിയാണ് ഞങ്ങള്‍ കുളു- മണാലിയിലെത്തിയത്. ആദ്യം ഷൂട്ടിംഗിന് പറ്റിയ കാലാവസ്ഥയായിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ശക്തമായ മഴയില്‍ മലമുകളില്‍ നിന്ന് ഉരുണ്ടെത്തിയ വലിയ പാറകള്‍ ഗതാഗതം തന്നെ തടസ്സപ്പെടുത്തി. ഒരു കമ്മ്യൂണിക്കേഷനുമില്ലാതെ തികച്ചും ഒറ്റപ്പെട്ടുപോയ അവസ്ഥ. ഒടുവില്‍ അടുത്തുള്ള ഗ്രാമവാസികളാണ് ഞങ്ങള്‍ക്ക് അഭയം നല്‍കിയത്.
ഹാരീസ് ജയരാജ് സംഗീതം നല്‍കുന്ന ഈ ചിത്രം കാര്‍ത്തിയുടെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായൊരു മുഖം അനാവരണം ചെയ്യുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO