96-ാം വയസില്‍ 98 മാര്‍ക്ക് നേടി താരമായ കാര്‍ത്യായനിയമ്മ

പ്രായം ഒന്നിനും തടസമല്ല എന്ന് വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെ തെളിയിച്ച്‌ പുതിയ തലമുറയ്ക്ക് മാതൃകയായിരിക്കുകയാണ് 96 വയസ്സുള്ള കാര്‍ത്യായനിയമ്മ മാതൃകയായിരിക്കുകയാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്ത്യായനിയമ്മ ഒരു വഴികാട്ടിയായിരിക്കുകയാണ്. സാക്ഷരതാ മിഷന്‍റെ നാലാം ക്ലാസ് തുല്യതാ... Read More

പ്രായം ഒന്നിനും തടസമല്ല എന്ന് വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെ തെളിയിച്ച്‌ പുതിയ തലമുറയ്ക്ക് മാതൃകയായിരിക്കുകയാണ് 96 വയസ്സുള്ള കാര്‍ത്യായനിയമ്മ മാതൃകയായിരിക്കുകയാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്ത്യായനിയമ്മ ഒരു വഴികാട്ടിയായിരിക്കുകയാണ്.
സാക്ഷരതാ മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്കോടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരിക്കുകയാണ് ഈ മിടുക്കി മുത്തശ്ശി. 98 മാര്‍ക്കെന്നത് നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് സാക്ഷരതാ മിഷന്‍ പറയുന്നു. പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി വെള്ളിയാഴ്ച നല്‍കും. സാക്ഷരതാ മിഷന്‍റെ അക്ഷരഫലം പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരീക്ഷ. 99.08 ശതമാനമാണ് വിജയശതമാനം. 43,330 പേര്‍ പരീക്ഷയെഴുതിയതില്‍ 42,933 പേരും വിജയിച്ചു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO