കേരളത്തിലെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച്‌ വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും... Read More

കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച്‌ വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. സ്‌കിന്‍ ലാബ് സ്ഥാപിക്കുന്നതിനും ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

ആദ്യഘട്ടമായി 2.079 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. റോഡപകടങ്ങളിലും മറ്റുമായി ശരീരത്തിലെ തൊലി നഷ്ടപ്പെടുന്നവര്‍ക്കും ഈ സംരംഭം വളരെ ഉപകാരപ്പെടുമെന്നും സ്‌കിന്‍ ബാങ്ക് സാധ്യമാകുന്നതോടെ അവയവദാനത്തോടൊപ്പം സ്‌കിന്‍ ട്രാന്‍സ്പ്ലാന്റിനും വഴിതെളിയുമെന്നും മന്ത്രി കുറിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO