അഹിന്ദുക്കളുടെ ഗുരുവായൂര്‍ പ്രവേശനം: ആശയ സമന്വയം അനിവാര്യം -അഡ്വ. കെ.ബി.മോഹന്‍ദാസ്

ഐതിഹ്യ പെരുമയുടെ ശംഖൊലിയും ചരിത്രപ്പഴമയുടെ മുരളീരവവുമുയരുന്ന ഗുരുവായൂര്‍ ക്ഷേത്രം.  രാജഭരണകാലത്ത് കോഴിക്കോട് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രത്യേക ഭരണസംവിധാനമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിന് നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വയംഭരണാവകാശമാണുള്ളത്. ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രം ഗുരുവായൂരാണ്.... Read More

ഐതിഹ്യ പെരുമയുടെ ശംഖൊലിയും ചരിത്രപ്പഴമയുടെ മുരളീരവവുമുയരുന്ന ഗുരുവായൂര്‍ ക്ഷേത്രം.  രാജഭരണകാലത്ത് കോഴിക്കോട് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രത്യേക ഭരണസംവിധാനമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിന് നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വയംഭരണാവകാശമാണുള്ളത്.
ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രം ഗുരുവായൂരാണ്. പ്രതിവര്‍ഷ വരുമാനം 400 കോടിയിലേറെ രൂപയാണ്. മൊത്തം ആസ്തി മൂവായിരം കോടിയോളം വരും. ചിട്ടയിലും ആചാരങ്ങളിലും ഒട്ടേറെ മാറ്റങ്ങള്‍ പല ക്ഷേത്രങ്ങളിലും വരുത്താറുണ്ടെങ്കിലും ഗുരുവായൂര്‍ അതില്‍നിന്നെല്ലാം വിഭിന്നമാണ്. നൂറ്റാണ്ടുകളായി പാലിച്ചുപോരുന്ന രീതികളില്‍ കടുകിടെ മാറ്റംവരുത്താന്‍ തയ്യാറായിട്ടില്ല.
ഒരു വലിയ വികസനസാധ്യതയാണ് ഗുരുവായൂര്‍ ക്ഷേത്രത്തെ സംബന്ധിച്ച് നിലവിലുള്ളത്. പുതിയ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും കോട്ടംതട്ടാതെയുള്ള വികസനമാണ് അദ്ദേഹം മുമ്പില്‍ കാണുന്നത്. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്…

?വളരെയേറെ ആളുകള്‍ ദിവസവും വന്നെത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമാണെന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ.
അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. പക്ഷെ അത് ആരുടെയെങ്കിലും കുറ്റംകൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ദിവസേനതിരക്ക് വര്‍ദ്ധിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം പോലെയുള്ള സ്ഥലങ്ങളില്‍ അതനുസരിച്ച് അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടി വരും. ജലദൗര്‍ലഭ്യം പോലെയുള്ള പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണ്. അത്തരം കാര്യങ്ങള്‍ക്കാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുക, ശൗചാലയങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്നിങ്ങനെനിരവധി കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ട്.

?അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം എന്ന ആശയത്തെകുറിച്ച് എന്തു പറയുന്നു
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവിഷയത്തില്‍ വ്യക്തിപരമായി ഞാന്‍ അനുകൂലമാണ്. പക്ഷെ അതില്‍ എനിയ്ക്ക് ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാനോ നടപ്പിലാക്കാനോ കഴിയില്ല. തന്ത്രിയുടെ അഭിപ്രായമറിയണം, സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അന്വേഷിക്കണം, വിശ്വാസികളുടെ പൊതുതാല്‍പര്യത്തിനും വിരുദ്ധമാകരുത് എന്നിങ്ങനെഒട്ടേറെ കാര്യങ്ങളുണ്ട്. ഇവയൊക്കെ കൃത്യമായി അന്വേഷിച്ചും പഠിച്ചും കൂടിയാലോചിച്ചും വേണം വളരെ പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍. അതൊന്നും ഒരു ദിവസംകൊണ്ട് ചെയ്യാവുന്നതല്ല. എങ്കിലും ഇതേക്കുറിച്ച് ഗൗരവമായ ചര്‍ച്ച ഉണ്ടാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

(തുടര്ന്ന് വായിക്കാം… 2018 മാര്ച്ച് 18 ലക്കം കേരളശബ്ദത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO