ആനവേട്ടക്കേസ്: ഐ.എഫ്.എസ്. ദമ്പതികളെ രക്ഷിക്കാന്‍ ചരടുവലികള്‍ ശക്തം

ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഒളിച്ചുകളി തുടരുന്നു. ഐ.എഫ്.എസ്. ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉന്നതര്‍ നടത്തുന്ന നീക്കങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടും കള്ളക്കളികളുമായി... Read More

ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഒളിച്ചുകളി തുടരുന്നു. ഐ.എഫ്.എസ്. ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉന്നതര്‍ നടത്തുന്ന നീക്കങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടും കള്ളക്കളികളുമായി അധികൃതര്‍ മുന്നോട്ടുപോവുകയാണ്. കേസില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവരുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. എന്നിട്ടും പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ വേണ്ടി പൊലീസ് ഏമാന്‍മാര്‍ ഒളിച്ചുകളി തുടരുകയാണ്. അതേസമയം, തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിപ്പിക്കാന്‍ ഐ.എഫ്.എസുകാര്‍ മര്‍ദ്ദത്തിനിരയായ അജി ബ്രൈറ്റിന്‍റെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം തുടരുകയാണെന്നറിയുന്നു. തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിച്ചാല്‍ ആനവേട്ടയുമായി ബന്ധപ്പെട്ട് അജിക്കെതിരായ കേസുകളിലെല്ലാം ജാമ്യം അനുവദിക്കാമെന്നും തുടര്‍ന്നുള്ള കേസിന്‍റെ കാര്യത്തില്‍ ഫോറസ്റ്റുകാര്‍ വിട്ടുവീഴ്ച ചെയ്യാമെന്നുമാണത്രെ വാഗ്ദാനം. എന്നാല്‍, കസ്റ്റഡിയിലെടുത്ത പ്രതികളെ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ കാട്ടാളന്‍മാര്‍ക്കെതിരേ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് അജിയുടെ സഹോദരന്‍ ഷാജി ബ്രൈറ്റിന്‍റെ പക്ഷം. തനിക്കും കുടുംബത്തിനും നീതിലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ഷാജി കേരളശബ്ദത്തോട് പറഞ്ഞു.
(കേസിനാസ്പദമായ സംഭവം അറിയാന്‍… വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO