അഭിമന്യു വധത്തിലെ നിഗൂഢതകള്‍ മറനീങ്ങുമ്പോള്‍

'കില്ലര്‍ സ്ക്വാഡും' മുന്‍കൂട്ടി തയ്യാറാക്കിയ ആക്ഷന്‍പ്ലാനും കാമ്പസ് ഫ്രണ്ടിന്‍റെ മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ് ജെ.ഐ. മുഹമ്മദിന് പുറമെ, കാമ്പസ് ഫ്രണ്ട് സംസ്ഥാനസെക്രട്ടറി പി.എം. മുഹമ്മദ് റിഫ കൂടി അറസ്റ്റിലായതോടെ, അഭിമന്യു വധത്തില്‍ കാമ്പസ്... Read More

‘കില്ലര്‍ സ്ക്വാഡും’ മുന്‍കൂട്ടി തയ്യാറാക്കിയ ആക്ഷന്‍പ്ലാനും


കാമ്പസ് ഫ്രണ്ടിന്‍റെ മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ് ജെ.ഐ. മുഹമ്മദിന് പുറമെ, കാമ്പസ് ഫ്രണ്ട് സംസ്ഥാനസെക്രട്ടറി പി.എം. മുഹമ്മദ് റിഫ കൂടി അറസ്റ്റിലായതോടെ, അഭിമന്യു വധത്തില്‍ കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കുള്ള പങ്കും, ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനകളും ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. കാമ്പസ് ഫ്രണ്ട് സ്വതന്ത്ര ചിന്താഗതിയുള്ള വിദ്യാര്‍ത്ഥി സംഘടനയാണെന്നും, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുമായൊന്നും ഒരു ബന്ധവുമില്ല എന്ന് ബോധ്യപ്പെടുത്താനാണ് കാമ്പസ് ഫ്രണ്ട് വക്താക്കള്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നതെങ്കിലും, അതൊന്നും വിലപ്പോകാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെല്ലാം പി.എഫ്.ഐയുമായും, എസ്.ഡി.പി.ഐയുമായും നിര്‍ണ്ണായകബന്ധങ്ങളാണുള്ളത്. കൊല നടത്തുന്നതിനായി ‘കില്ലര്‍ ഗാംഗുകളെ നിയോഗിച്ചതിലും നിര്‍ണ്ണായകഘട്ടത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിലും ഈ മാതൃസംഘടനകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.’
അഭിമന്യുവിന്‍റെ കൊലയ്ക്കുശേഷം ഒളിവില്‍ പോയ കാമ്പസ് ഫ്രണ്ട് സംസ്ഥാനസെക്രട്ടറി മുഹമ്മദ് റിഫയെ അറസ്റ്റ് ചെയ്തത് ബംഗളുരുവില്‍ നിന്നാണ്. കണ്ണൂര്‍-കൂത്തുപറമ്പ് സ്വദേശിയായ റിഫ, അഭിമന്യുവിന്‍റെ മരണത്തിനുശേഷം ഒളിവിലായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിലും, കൊലയാളികളെ എത്തിക്കുന്നതിലും മുഖ്യപങ്കാണ് മുഹമ്മദ് റിഫ വഹിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചുവരെഴുത്തിന്‍റെ മറവില്‍, സംഘര്‍ഷമുണ്ടാക്കിയത് മുന്‍ നിശ്ചയപ്രകാരമായിരുന്നുവെന്നും, തര്‍ക്കത്തിനുശേഷം നഗരത്തില്‍ കേന്ദ്രീകരിച്ചിരുന്ന ആയുധധാരികളായ സംഘത്തെ വിളിച്ചുവരുത്തിയതും, അഭിമന്യു അടക്കമുള്ളവരെ കാണിച്ച് കൊടുത്തതും താനാണെന്നും മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തീവ്രവാദ മതനിലപാടുകള്‍ നിറഞ്ഞ വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന മുഹമ്മദ്, അടുത്തിടെ അത്തരം വാദമുഖങ്ങള്‍ ഉപേക്ഷിച്ച്, പൊതുസ്വീകാര്യവിഷയങ്ങളുമായി രംഗത്തുവന്നിരുന്നു. ദേശീയരാഷ്ട്രീയവിഷയങ്ങളില്‍ ഇടതുപക്ഷ കക്ഷികള്‍ കൈക്കൊള്ളുന്ന നിലപാടുകളെ അംഗീകരിക്കുന്ന വിധത്തില്‍ ഒട്ടേറെ പോസ്റ്റുകളും മുഹമ്മദ് ഇട്ടിരുന്നു. ഇതൊരു ആസൂത്രിത തന്ത്രമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO