അസ്തമിച്ച തമിഴക ‘സൂര്യന്‍’  

രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം  ഇതുപോലെ വ്യാപരിച്ച മറ്റൊരു നേതാവില്ല മദ്ധ്യ ചെന്നൈയിലെ ഗോപാലപുരത്ത് കേരളശബ്ദം, നാന ഗ്രൂപ്പിന്‍റെ ഫ്ളാറ്റിന് ഒരു വിളിപ്പാടരികിലായിരുന്നു കരുണാനിധിയുടെ വീട്. കരുണാനിധി മുഖ്യമന്ത്രി (1996-2001) ആയിരുന്ന സമയത്തായിരുന്നു ഞാന്‍ ആ... Read More

രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം 

ഇതുപോലെ വ്യാപരിച്ച മറ്റൊരു നേതാവില്ല


മദ്ധ്യ ചെന്നൈയിലെ ഗോപാലപുരത്ത് കേരളശബ്ദം, നാന ഗ്രൂപ്പിന്‍റെ ഫ്ളാറ്റിന് ഒരു വിളിപ്പാടരികിലായിരുന്നു കരുണാനിധിയുടെ വീട്. കരുണാനിധി മുഖ്യമന്ത്രി (1996-2001) ആയിരുന്ന സമയത്തായിരുന്നു ഞാന്‍ ആ ഫ്ളാറ്റില്‍ താമസമാരംഭിക്കുന്നത്. 2001 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുന്ന സമയം. അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് പോയസ്ഗാര്‍ഡനിലെ ജയലളിതയുടെ വീട്. ഗോപാലപുരത്തേയും പോയസ്ഗാര്‍ഡനേയും വേര്‍തിരിക്കുന്നത് കത്തീഡ്രല്‍ റോഡാണ്. അതുകൊണ്ടാണ് ഭരണം കത്തീഡ്രല്‍ റോഡിന് അപ്പുറമോ ഇപ്പുറമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നത്. ആ തെരഞ്ഞെടുപ്പിലും തമിഴകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളുടെ തന്ത്രസന്നാഹങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. തമിഴകജനത രണ്ടുപേരെയും മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജയലളിതയ്ക്കായിരുന്നു മുന്‍തൂക്കം. ജനലക്ഷങ്ങള്‍ ദൈവങ്ങളെപ്പോലെ ആരാധിക്കുന്ന രണ്ട് നേതാക്കള്‍, അവരുടെ സ്വഭാവസവിശേഷതകളും ജീവിതവഴികളും രണ്ട് ധ്രുവങ്ങളിലായിരുന്നു.

ആകസ്മികമായിട്ടായിരുന്നു ജയലളിത പാര്‍ട്ടിയിലേക്ക് കയറിവന്നതും, തുടര്‍ന്ന് അധികാരസൗധത്തിലേക്കെത്തിയതും. അതുപോലെതന്നെയായിരുന്നു ജീവിതത്തിലെ അരങ്ങൊഴിഞ്ഞതും. എന്നാല്‍ ഒരു ജന്മനിയോഗംപോലെയായിരുന്നു കരുണാനിധിയുടെ ജീവിതം ആരംഭിച്ചതും; കാലഘട്ടങ്ങള്‍ പിന്നിട്ടതും. ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്ത കര്‍മ്മയോഗിയായിട്ടാണ് കരുണാനിധി വിട ചൊല്ലിയത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാമായി ഇത്രയും ബൃഹത്തായ ജീവിതം നയിച്ച മറ്റൊരു വ്യക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലെന്നുതന്നെ പറയാം.

ഇക്കഴിഞ്ഞ ജൂണ്‍ 3-ാം തീയതിയായിരുന്നു കരുണാനിധിയുടെ 94-ാമത്തെ പിറന്നാള്‍. സംഭവബഹുലമായ ജീവിതം നയിച്ച്, അനിവാര്യമായ  മൃത്യുവിന്‍റെ കൈകളിലമരുംമുമ്പ് കരുണാനിധി വളര്‍ത്തിയെടുത്തത് ഒരു വലിയ പ്രസ്ഥാനവും, കുടുംബ വംശപാരമ്പര്യവുമാണ്. ഏകദേശം 7 പതിറ്റാണ്ടുകാലം അദ്ദേഹം  താമസിച്ചത് ഗോപാലപുരത്താണ്. വീടിനോട് ചേര്‍ന്ന് രണ്ട് വശങ്ങളിലും റോഡുകളാണ്. മന്ത്രിയായിക്കഴിഞ്ഞാല്‍ സുരക്ഷിതമായി വലിയ മതില്‍ക്കെട്ടുള്ള വീട്ടിലേക്ക് മാറുന്ന രീതിയാണ് സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ കരുണാനിധി പഴയ വീട്ടില്‍ തന്നെയാണ്  താമസിച്ചിരുന്നത്.

(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO