എല്‍.ഡി.എഫും യു.ഡി.എഫും ക്ഷണിച്ചിട്ടുണ്ട്; ഒന്നുമൂളിയാല്‍ മതി

തുഷാര്‍ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ് സംസ്ഥാനഅദ്ധ്യക്ഷന്‍) എന്‍.ഡി.എയില്‍, ബി.ജെ.പിയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നിസ്സഹകരണത്തിലാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്, തന്നെ ബി.ജെ.പിയിലെ ചിലര്‍ അവഹേളിച്ചതിലുള്ള രോഷം ഇനിയും ശമിച്ചിട്ടില്ല. ആവശ്യപ്പെട്ട സ്ഥാനമാനങ്ങള്‍ നല്‍കിയുമില്ല,... Read More

തുഷാര്‍ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ് സംസ്ഥാനഅദ്ധ്യക്ഷന്‍)
എന്‍.ഡി.എയില്‍, ബി.ജെ.പിയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നിസ്സഹകരണത്തിലാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്, തന്നെ ബി.ജെ.പിയിലെ ചിലര്‍ അവഹേളിച്ചതിലുള്ള രോഷം ഇനിയും ശമിച്ചിട്ടില്ല. ആവശ്യപ്പെട്ട സ്ഥാനമാനങ്ങള്‍ നല്‍കിയുമില്ല, ആവശ്യപ്പെടാത്ത എം.പി സ്ഥാനത്തിന്‍റെ പേരില്‍ ആക്ഷേപിക്കുകയും ചെയ്തു എന്നതാണ് പ്രശ്നം.
നിസ്സഹകരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ ബി.ജെ.പി അതിന് വില കൊടുക്കേണ്ടി വരും എന്നതിനാല്‍ അനുനയനീക്കം ശക്തമാണ്. അതിനിടയിലാണ് ബി.ഡി.ജെ.എസിന്‍റെ രാഷ്ട്രീയലൈന്‍ അറിയാന്‍ ‘കേരളശബ്ദം’ പ്രത്യേക പ്രതിനിധി ചേര്‍ത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി ഭവനത്തില്‍ വച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്ടത്. പ്രായത്തെ വെല്ലുന്ന നയതന്ത്രജ്ഞതയോടെ തുഷാര്‍ വെള്ളാപ്പള്ളി നയം വ്യക്തമാക്കുന്നു.

? കേരളത്തില്‍ ഏറ്റവും പുതുതായി രൂപം കൊണ്ട ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്നത് വാസ്തവമല്ലേ.
യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണ മാത്രമാണത്. 2015 ഡിസംബര്‍ 5 നാണ് തിരുവനന്തപുരം ശംഖുംമുഖത്ത് ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി മതേതര പാര്‍ട്ടിയായ ബി.ഡി.ജെ.എസ് പിറവിയെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം നടന്ന തെരഞ്ഞെടുപ്പില്‍ 2011 ലേക്കാള്‍ 10 ശതമാനം വോട്ട് എന്‍.ഡി.എയ്ക്ക് കൂടുതലായി നേടാനായത് ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ടുമൂലമാണെന്ന് സംസ്ഥാനരാഷ്ട്രീയത്തെ ഗൗരവമായി പഠിക്കുന്നവരെല്ലാം സമ്മതിക്കുന്ന കാര്യമാണ്. എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും അഞ്ചുശതമാനം വീതം വോട്ടുകള്‍ ബി.ജെ.പിക്ക് നേടാനായതില്‍ ബി.ഡി.ജെ.എസിന് നിര്‍ണ്ണായക പങ്കുണ്ട്. ബി.ഡി.ജെ.എസിനെടാര്‍ജറ്റ് ചെയ്തുകൊണ്ട് വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ സി.പി.ഐ(എം) നടത്തിയ കുപ്രചാരണം വഴി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വോട്ടുകള്‍ നേടാനായതുകൊണ്ടാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഒരിടത്ത് ജയവും ഏഴിടത്ത് രണ്ടാം സ്ഥാനവും ബി.ജെ.പി നേടിയതില്‍ ബി.ഡി.ജെ.എസിന്‍റെ പങ്ക് ഒരാള്‍ക്കും കുറച്ചുകാണാനാവില്ല.
* * *

ഇടതുവലതുമുന്നണികള്‍ക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എമാരുള്ള പല കക്ഷികളേക്കാളും ജനസ്വാധീനമുള്ള പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. അത് ബോദ്ധ്യമുള്ളതുകൊണ്ടാവണം എല്‍.ഡി.എഫും യു.ഡി.എഫും ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കണം എന്നാഗ്രഹിക്കുന്നത്.
* * *

(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം 29 ഏപ്രില്‍ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO