ജലന്തര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍

ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസ് വക കുറവിലങ്ങാട് മഠത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ നല്‍കിയ പീഡനപരാതിയില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയ... Read More

ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസ് വക കുറവിലങ്ങാട് മഠത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ നല്‍കിയ പീഡനപരാതിയില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴി ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന്‍റെ സി.ആര്‍.പി.സി പ്രകാരം 164 സ്റ്റേറ്റ്മെന്‍റായി വ്യക്തതയോടെ നല്‍കിയിട്ടുണ്ട്.
2014 മുതല്‍ 2016 വരെ കുറവിലങ്ങാട് മഠത്തില്‍ 13 തവണ ബിഷപ്പ് വന്നുപോയതിന്‍റെ തെളിവുകള്‍, കന്യാസ്ത്രീയോട് ലൈംഗികചുവയോടെ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച തെളിവുകളും കന്യാസ്ത്രി നിയമപാലകരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. പ്രതി ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ വളരെ മുമ്പേ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റിലായേനെ.
കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് മനസ്സിലാക്കിയതോടെ അറസ്റ്റും നടപടികളും ഒഴിവാക്കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള തന്‍റെ അടുപ്പം പ്രയോജനപ്പെടുത്തി ബിഷപ്പ് ശ്രമിച്ചുവരികയാണ്.
അതേസമയം ബിഷപ്പിന്‍റെ മോശമായ ഫോണ്‍കോളുകളും വാട്സാപ്പ് സന്ദേശങ്ങളും കന്യാസ്ത്രീയുടെ കയ്യിലുണ്ടെന്ന കൂവപ്പാടി സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ. മേണിപ്പറമ്പില്‍ നിക്കാളാവോസിന്‍റെ തുറന്നു പറച്ചിലും ബിഷപ്പിന് കനത്ത തിരിച്ചടിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തിന്‍റെ ഇടവകവികാരിയാണദ്ദേഹം.

(വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO