ഡാം തുറന്നതിലെ വീഴ്ച പരിശോധിക്കണം- വി.ഡി. സതീശന്‍ എം.എല്‍.എ

കേരളത്തിലുണ്ടായ മഹാപ്രളയം ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും ഭാവിയില്‍ ഈ വീഴ്ച ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഡാം മാനേജ്മെന്‍റിലെ പാളിച്ചകള്‍ പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് എം.എല്‍.എയുമായ             ... Read More

കേരളത്തിലുണ്ടായ മഹാപ്രളയം ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും ഭാവിയില്‍ ഈ വീഴ്ച ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഡാം മാനേജ്മെന്‍റിലെ പാളിച്ചകള്‍ പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് എം.എല്‍.എയുമായ                    വി.ഡി. സതീശന്‍ തന്‍റെ അഭിപ്രായങ്ങള്‍ കേരളശബ്ദം സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ചെറുകര സണ്ണീലൂക്കോസുമായി പങ്കുവെയ്ക്കുന്നു.


? സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനുശേഷം കേരളത്തെ പുനഃസൃഷ്ടിക്കാനായി സര്‍ക്കാര്‍ എല്ലാവരുടെയും സഹകരണം തേടുമ്പോള്‍ പ്രതിപക്ഷം വിമര്‍ശനത്തിനുവേണ്ടിയുള്ള വിമര്‍ശനങ്ങള്‍ നടത്തുകയാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നത്.

കേരളം മഹാപ്രളയത്തെ ജയിച്ചത് യാതൊരു വേര്‍തിരിവുകളുമില്ലാതെ നാട് ഒരുമിച്ചുനിന്നതുകൊണ്ടാണെന്ന് ആര്‍ക്കും തര്‍ക്കമുണ്ടാകും എന്ന് തോന്നുന്നില്ല. നാനാവിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ ഏകോദരസഹോദരങ്ങളായി ദുരിതബാധിതരെ കഴിവിന്‍റെ അങ്ങേയറ്റംവരെ സഹായിക്കാനായി ഒത്തുചേര്‍ന്നുനിന്നു. ഈ ദൗത്യത്തില്‍ കേരളത്തിന്‍റെ ജനാധിപത്യചരിത്രത്തില്‍ ഒരിക്കലുമില്ലാത്തവിധമുള്ള സഹകരണ മാതൃകയാണ് യു.ഡി.എഫ് കാണിച്ചത്. എന്നാല്‍ വെള്ളമിറങ്ങിയതോടെ ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതടക്കം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് അറിയുന്നയാളുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതികരിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ വീഴ്ചകളെ മറച്ചുപിടിച്ച് അപദാനം വാഴ്ത്തുക എന്നതല്ല പ്രതിപക്ഷത്തിന്‍റെ ജോലി. സ്വാഭാവികമായും ദുരന്തബാധിതരായ വലിയ വിഭാഗം ജനങ്ങളുടെ വികാരവും അമര്‍ഷവും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഡാമുകള്‍ ഒരുമിച്ചു തുറന്നതിലെ വീഴ്ചകള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നാളെ ഇങ്ങനെയൊരു ദുരന്തം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വലിയൊരളവില്‍ സഹായകരമാകും.

? പ്രളയം ഡാം തുറന്നതുകൊണ്ടാണെന്ന് പറയുന്നത് ദുരുദ്ദേശപരമാണെന്നാണല്ലോ ജലസേചന, വൈദ്യുതി വകുപ്പുമന്ത്രിമാര്‍ പറയുന്നത്.

കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി, ജലസേചന, റവന്യൂ, ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിമാരെക്കുറിച്ച് സഹതപിക്കാനേകഴിയൂ.

(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കേരളശബ്ദം 30 സെപ്തംബര്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO