ആത്മീയ പ്രശ്നങ്ങള്‍ക്ക് കോടതിയിലൂടെ പരിഹാരം തേടരുത്

-യാക്കോബായ സഭാ ബിഷപ്പ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ആത്മീയ സ്പന്ദനങ്ങളുടെ അടിയാഴമളക്കുവാന്‍ ഭൗതിക നിയമങ്ങള്‍ക്കാകുമോ? ദശലക്ഷങ്ങളുടെ വിശ്വാസപാതകളില്‍ വിലക്കിന്‍റെ വന്മതില്‍ കെട്ടുവാന്‍ നിയമ വിശകലനങ്ങള്‍ പര്യാപ്തമാണോ? ആത്മീയ തൃഷ്ണയും ഭൗതികനിയമങ്ങളും നേര്‍രേഖയിലെ... Read More

-യാക്കോബായ സഭാ ബിഷപ്പ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത

ആത്മീയ സ്പന്ദനങ്ങളുടെ അടിയാഴമളക്കുവാന്‍ ഭൗതിക നിയമങ്ങള്‍ക്കാകുമോ? ദശലക്ഷങ്ങളുടെ വിശ്വാസപാതകളില്‍ വിലക്കിന്‍റെ വന്മതില്‍ കെട്ടുവാന്‍ നിയമ വിശകലനങ്ങള്‍ പര്യാപ്തമാണോ? ആത്മീയ തൃഷ്ണയും ഭൗതികനിയമങ്ങളും നേര്‍രേഖയിലെ സഞ്ചാരപഥങ്ങളാണോ? അല്ല, എന്ന് ഉത്തരം പറയാന്‍ രണ്ടുപ്രാവശ്യം ആലോചിക്കേണ്ടതില്ല. എന്നിട്ടുമെന്തേ കേരളത്തിലെ രണ്ടു പ്രബല ക്രിസ്തീയ സഭകള്‍ കോടതിയും കേസുമായി കാലങ്ങള്‍ കഴിക്കുന്നു. ഒരു നൂറ്റാണ്ടോളമായി കേസുകളുടെ പരമ്പര തന്നെയുണ്ട്. ജയപരാജയങ്ങള്‍ മാറി മാറി വരുന്നു. നിയമവും തെളിവും വിശകലനം ചെയ്യുന്ന വിവിധ കോടതികള്‍ വ്യത്യസ്തമായ വിധികള്‍ പ്രഖ്യാപിക്കുന്നു. പരാജിതര്‍ വീണ്ടും അടുത്ത കോടതിയിലേക്ക്. നിരന്തരം തുടരുന്ന ഈ പ്രക്രിയ ക്രിസ്തീയ സഭയ്ക്കും വിശ്വാസികള്‍ക്കും ഒരുപോലെ അലോസരവും ലജ്ജാകരവുമാണ്.
എല്ലാവരും ആഗ്രഹിക്കുന്നതും എന്നാല്‍ എന്നുവന്നുചേരുമെന്നറിയാത്തതുമാണ് സഭയിലെ നിത്യസമാധാനം എന്നത്. ആത്മീയ നേതൃത്വത്തിനു കരുത്തും അല്‍മായര്‍ക്കു ശാന്തിയും നല്‍കുന്ന സമാധാനപാത എവിടെയാണ്? അതിലേക്കെത്തുവാന്‍ എന്താണു തടസ്സം? ഒരേ ആത്മീയസൂര്യന്‍റെ അനുഗ്രഹജ്യോതിസ് ഏറ്റുവാങ്ങുന്ന സഭകള്‍ക്ക് ഒന്നിച്ചു നീങ്ങാന്‍ കഴിയില്ലേ?
ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് യാക്കോബായ സഭാ ബിഷപ്പ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയെ സമീപിച്ചത്. സഭാതര്‍ക്കത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം ഇതു പരിഹരിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കൂടി നിര്‍ദ്ദേശിച്ചുകൊണ്ട് അദ്ദേഹം വിശദമായി സംസാരിച്ചു. ചരിത്രവസ്തുതകളും വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളും മുന്‍നിര്‍ത്തി ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് കേരളശബ്ദവുമായി നടത്തിയ പ്രത്യേക അഭിമുഖം.
? സഭാതര്‍ക്കം ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണല്ലോ? കോടതി വിധിക്കു ശേഷവും സമാധാനം കൈവരുന്നില്ല. എവിടെയാണ് തകരാറ്
ആത്മീയ വിഷയങ്ങള്‍ക്കു പരിഹാരം തേടി ഭൗതിക കോടതികളെ സമീപിക്കുന്നതു തന്നെ അടിസ്ഥാനപരമായി തെറ്റാണ്. കേസു വരുമ്പോള്‍ ഞങ്ങളുടെ ഭാഗത്തെ ന്യായം ബോധ്യപ്പെടുത്തുന്നു എന്നല്ലാതെ കേസുകളുമായി മുമ്പോട്ടു പോകാന്‍ ഞങ്ങള്‍ ഒരിക്കലും താത്പര്യപ്പെട്ടിട്ടില്ല.
?1995 ലെ കോടതിവിധി യാക്കോബായ സഭയ്ക്ക് അനുകൂലമായിരുന്നു. പിന്നീട് 2017 ലെ വിധി പ്രതികൂലമായി. ഒരേ വസ്തുതകളുടെ വെളിച്ചത്തില്‍ വ്യത്യസ്തമായി കോടതിവിധികള്‍ വരുന്നതെന്തു കൊണ്ടാണ്
വളരെ കാതലായ ഒരു പ്രശ്നമാണത്. കോടതിയ്ക്കു പുറത്തുവച്ച് പരിഹാരം എന്ന ആശയം ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനു തന്നെ കാരണം ഇങ്ങനെയുള്ള വൈരുദ്ധ്യം ഉണ്ടാകുന്നതുകൊണ്ടാണ്. ഞങ്ങള്‍ ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്കോ നീതിന്യായകോടതികള്‍ക്കോ എതിരല്ല. തീര്‍ച്ചയായും സാമൂഹികമായ കെട്ടുറപ്പിനും സമാധാനത്തിനും അതു കൂടിയേ കഴിയൂ. പക്ഷേ ആത്മീയ വിഷയങ്ങള്‍ വ്യത്യസ്തമാണ്. പലപ്പോഴും മനുഷ്യന്‍ ഉണ്ടാക്കുന്ന ഭൗതികനിയമങ്ങള്‍ക്കുള്ളില്‍ അത് ഒതുങ്ങി നില്‍ക്കണമെന്നില്ല. ജനലക്ഷങ്ങളുടെ വിശ്വാസദാര്‍ഢ്യത്തെ അടിച്ചമര്‍ത്താനോ പൊളിച്ചെടുക്കാനോ ഒന്നോ രണ്ടോ വ്യക്തികള്‍ക്കു കഴിയുമോ?

(തുടര്‍ന്ന് വായിക്കാം…  കേരളശബ്ദം 3 ജൂണ്‍ ലക്കത്തില്‍)

 

Show Less

No comments Yet

SLIDESHOW

LATEST VIDEO