കലാലയത്തില്‍ ചോര വീഴ്ത്തരുതെന്ന് പ്രവാസി ഫോറം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം അത്യന്തം ദാരുണവും ദുഃഖകരവുമാണെന്ന് കേരളാ പ്രവാസി ഫോറം ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി അനുശോചനസന്ദേശത്തില്‍ അറിയിച്ചു. എന്നാല്‍ ഈ സംഭവത്തിന്‍റെ മറപിടിച്ച് സമൂഹത്തില്‍ ഛിദ്രതയും രാഷ്ട്രീയവൈര്യവും പടര്‍ത്തുന്ന തരത്തില്‍... Read More

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം അത്യന്തം ദാരുണവും ദുഃഖകരവുമാണെന്ന് കേരളാ പ്രവാസി ഫോറം ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി അനുശോചനസന്ദേശത്തില്‍ അറിയിച്ചു. എന്നാല്‍ ഈ സംഭവത്തിന്‍റെ മറപിടിച്ച് സമൂഹത്തില്‍ ഛിദ്രതയും രാഷ്ട്രീയവൈര്യവും പടര്‍ത്തുന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ദുഷ്പ്രചാരണങ്ങളും കള്ളക്കഥകളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. കൊലപാതകത്തിന് കാരണമായ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുവാനും മുന്‍വിധികളില്ലാതെ നിയമനടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് ജാഗ്രത പുലര്‍ത്തണം. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം പുറത്തുവരുന്നതിന് മുമ്പ് വിചാരണയും വിധിപ്രസ്താവനയും നടത്തുന്നത് സമാധാനഅന്തരീക്ഷം തകര്‍ക്കുന്നതിന് മാത്രമേ ഉപകരിക്കൂ. കാമ്പസുകളെ ആയുധപ്പുരകളാക്കി വിദ്യാര്‍ത്ഥികളെ കൊട്ടേഷന്‍ സംഘത്തെപ്പോലെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മാടമ്പിത്തരമാണ് വിദ്യാലയങ്ങളെ ചോരക്കളമാക്കുന്നത്. കഠാര കാട്ടി അദ്ധ്യാപകരെപോലും ഭീഷണിപ്പെടുത്തുകയും ഇതരവിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ച് അവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയനേതൃത്വം പക്വത കാണിക്കണം. ജനപക്ഷത്തുനിന്ന് വാര്‍ത്തകളും വസ്തുതകളും പുറത്തുകൊണ്ടുവരേണ്ട മാധ്യമപ്രവര്‍ത്തകരും പത്ര-ദൃശ്യമാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാറോലകളായി അധപ്പതിക്കുന്നത് ജനാധിപത്യ-മതേതര ആശയങ്ങളുടെ നാശത്തിനേവഴിവയ്ക്കൂ. സര്‍ഗ്ഗാത്മക കലാലയ രാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന തരത്തിലേക്ക് ജനാധിപത്യ-മതേതര സൗഹാര്‍ദ്ദ നയനിലപാടുകള്‍ കൈക്കൊള്ളാന്‍ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണം. കലാലയങ്ങളെ കലാപകലുഷിതമാക്കുന്ന വിദ്യാര്‍ത്ഥിരാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കളാണ് മുന്‍കയ്യെടുക്കേണ്ടത്. അല്ലെങ്കില്‍ പോര്‍വിളികളും ചോര മണക്കുന്ന ഇടനാഴികളും മാത്രമുള്ള വെറുപ്പിന്‍റെ ആലയങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിവര്‍ത്തിപ്പിക്കപ്പെടുമെന്ന് കേരളാ പ്രവാസി ഫോറം ഷാര്‍ജാ സ്റ്റേറ്റ് പ്രസിഡന്‍റ് അബൂബക്കര്‍ പോത്തന്നൂര്‍, ജനറല്‍ സെക്രട്ടറി നിയാസ് ആക്കോഡ്, വൈസ് പ്രസിഡന്‍റ് നസീര്‍ പൊന്നാനി, സ്റ്റേറ്റ് സെക്രട്ടറി ഹാഷിം പാറയ്ക്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

(വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO