കര്‍ണാടകത്തിലെ നാടകീയ സംഭവവികാസങ്ങള്‍

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്ന പ്രീപോള്‍ സര്‍വ്വേ നിഗമനങ്ങളുടെ സാരാംശത്തിന് തെരഞ്ഞെടുപ്പടുത്തതോടെ മാറ്റം വന്നിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ അത് തികച്ചും മറ്റൊന്നായി രൂപപ്പെടുകയും, വളരെയേറെ സസ്പെന്‍സ് സൃഷ്ടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ്... Read More

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്ന പ്രീപോള്‍ സര്‍വ്വേ നിഗമനങ്ങളുടെ സാരാംശത്തിന് തെരഞ്ഞെടുപ്പടുത്തതോടെ മാറ്റം വന്നിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ അത് തികച്ചും മറ്റൊന്നായി രൂപപ്പെടുകയും, വളരെയേറെ സസ്പെന്‍സ് സൃഷ്ടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനായിരുന്നു മുന്‍തൂക്കം. ഭരണവിരുദ്ധവികാരം കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും അതിനുശേഷവും പ്രചാരണത്തില്‍ കത്തിക്കേറിയത് കോണ്‍ഗ്രസ്സായിരുന്നു. തൊട്ടടുത്തായി ജെഡിഎസും നിലയുറപ്പിച്ചു. വികസനപദ്ധതികള്‍ തുടരെത്തുടരെ പ്രഖ്യാപിച്ചും, ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയും മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം പ്രതിച്ഛായയ്ക്ക് തിളക്കം കൂട്ടുകയും അനിഷേധ്യ നേതാവായി മാറുകയും ചെയ്തിരുന്നു.
അടുത്ത അഞ്ചുവര്‍ഷം കൂടി കോണ്‍ഗ്രസ്സ് ഭരിക്കുമെന്നും മുഖ്യമന്ത്രി താന്‍തന്നെ ആയിരിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന സിദ്ധരാമയ്യയെ പിന്തുണക്കുകയല്ലാതെ ദുര്‍ബലമായ ഹൈക്കമാന്‍റിന് മറ്റു പോംവഴികള്‍ ഉണ്ടായിരുന്നില്ല.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പ പരിവര്‍ത്തനയാത്രയിലൂടെ സംസ്ഥാനപര്യടനം നടത്തിയെങ്കിലും കാര്യമായ രാഷ്ട്രീയചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പുവരെ മുംബയ് കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക മേഖലകളില്‍ കോണ്‍ഗ്രസ്സും, പഴയ മൈസൂര്‍ മേഖലയില്‍ ജെഡിഎസുമാണ് മുന്നിട്ടുനിന്നിരുന്നത്. കോണ്‍ഗ്രസ്സ് തൊണ്ണൂറു മുതല്‍ നൂറു സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിധിയെഴുതി. പ്രീ പോള്‍ സര്‍വ്വേ റിപ്പോര്‍ട്ടുകളും അതായിരുന്നു. ബിജെപിയ്ക്ക് എണ്‍പതിനപ്പുറം കടക്കാനാവില്ലെന്നും, ജെഡിഎസ് നാല്‍പ്പത്തിയഞ്ചു സീറ്റുകള്‍ വരെ പിടിക്കുമെന്നും കരുതപ്പെട്ടിരുന്നു. അജയ്യനായ പോരാളിയായാണ് സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാക്കള്‍ പ്രചരണത്തിനെത്തിയിരുന്നു.

 

(കൂടുതല്‍ വായിക്കാന്‍ കേരളശബ്ദം 3 ജൂണ്‍ ലക്കം കാണുക)

Show Less

No comments Yet

SLIDESHOW

LATEST VIDEO