ഇ.പി. ജയരാജന്‍- രണ്ടാമൂഴത്തില്‍ രണ്ടാമനായിയെത്തുമ്പോള്‍

ബന്ധുനിയമനവിവാദത്തില്‍പ്പെട്ട് മന്ത്രിക്കസേര ഒഴിയേണ്ടി വന്നുവെങ്കിലും, ഇരുപത്തിരണ്ട് മാസങ്ങള്‍ക്കുശേഷം, അതേ കസേരയിലേക്ക്, ഇ.പി. ജയരാജന്‍ വീണ്ടുമെത്തുന്നത് പൂര്‍വ്വാധികം കരുത്തോടെ തന്നെയാണ്. സി.പി.എമ്മിന്‍റെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്‍ രണ്ടാമൂഴത്തിലെത്തുന്നത്, മന്ത്രിസഭയിലെ രണ്ടാമനായിട്ടാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആ... Read More

ബന്ധുനിയമനവിവാദത്തില്‍പ്പെട്ട് മന്ത്രിക്കസേര ഒഴിയേണ്ടി വന്നുവെങ്കിലും, ഇരുപത്തിരണ്ട് മാസങ്ങള്‍ക്കുശേഷം, അതേ കസേരയിലേക്ക്, ഇ.പി. ജയരാജന്‍ വീണ്ടുമെത്തുന്നത് പൂര്‍വ്വാധികം കരുത്തോടെ തന്നെയാണ്. സി.പി.എമ്മിന്‍റെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്‍ രണ്ടാമൂഴത്തിലെത്തുന്നത്, മന്ത്രിസഭയിലെ രണ്ടാമനായിട്ടാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും ഇ.പി. ആയിരിക്കും.
സി.പി.ഐ. (എം) നേതാവും, കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതി ടീച്ചറുടെ മകനും, തന്‍റെ ഭാര്യാ സഹോദരിപുത്രനുമായ സുധീര്‍ നമ്പ്യാരെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ എം.ഡിയായി നിയമിച്ചതിനെതിരെ ആരോപണമുയര്‍ന്നപ്പോഴാണ് 2016 ഒക്ടോബര്‍ 14 ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനമൊഴിഞ്ഞത്. പിന്നീട് ഈ വിഷയത്തില്‍ ഹൈക്കോടതി ഇ.പി.ജയരാജനെകുറ്റവിമുക്തനാക്കി. ഇതിനെതുടര്‍ന്നാണ് ഇദ്ദേഹം പിണറായി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയത്.
ഇ.പി. ജയരാജന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നത്. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന എ.സി. മൊയ്തീന് തദ്ദേശസ്വയംഭരണം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ടൗണ്‍ പ്ലാനിംഗ്, കില ഗ്രാമവികസനം, വികസനഅതോറിറ്റികള്‍ എന്നീ വകുപ്പുകള്‍ ലഭിക്കും. നേരത്തെ കെ.ടി. ജലീലായിരുന്നു ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും, വകുപ്പിനെശക്തമാക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പിനെരണ്ടായി വിഭജിച്ച് ചുമതലകള്‍ കെ.ടി. ജലീലിനും, പ്രൊഫ. സി. രവീന്ദ്രനാഥിനും നല്‍കിയിരിക്കുകയാണ്.
വ്യവസായ വാണിജ്യകേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വ്യവസായ വകുപ്പിലെ കാലാനുസൃതനവീകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളും നിലപാടുകള്‍ ശക്തമായി ആവിഷ്ക്കരിക്കാന്‍ കരുത്തുമുള്ള ഇ.പി. ജയരാജന്‍, പിണറായി മന്ത്രിസഭയില്‍ വീണ്ടുമെത്തുമ്പോള്‍, ഏറെ പ്രതീക്ഷാപൂര്‍വ്വമാണ് കേരളീയ സമൂഹമതിനെഉറ്റുനോക്കുന്നത്.

(തുടര്‍ന്ന് വായിക്കുക രേരളശബ്ദം 2 സെപ്തംബര്‍ ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO