എരിതീയില്‍ എണ്ണ പകര്‍ന്നു എന്‍.എസ്.എസ്സും

നോവല്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പുപറയാത്ത 'മാതൃഭൂമി'മാനേജ്മെന്‍റിനെതിരെ, ഇതര ഹൈന്ദവ സംഘടനകള്‍ക്കൊപ്പം എന്‍.എസ്.എസ് നേതൃത്വവും രംഗത്തിറങ്ങിയിരിക്കുന്നു. മാതൃഭൂമി പരസ്യമായി കത്തിച്ചും പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിച്ചുംകൊണ്ടുമാണിവര്‍ പ്രതിഷേധമറിയിക്കുന്നത്. കേരളത്തിലെ 6000 കരയോഗങ്ങള്‍ക്ക് പത്രം ബഹിഷ്ക്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആരുമിനി മാതൃഭൂമിക്ക്... Read More

നോവല്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പുപറയാത്ത ‘മാതൃഭൂമി’മാനേജ്മെന്‍റിനെതിരെ, ഇതര ഹൈന്ദവ സംഘടനകള്‍ക്കൊപ്പം എന്‍.എസ്.എസ് നേതൃത്വവും രംഗത്തിറങ്ങിയിരിക്കുന്നു. മാതൃഭൂമി പരസ്യമായി കത്തിച്ചും പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിച്ചുംകൊണ്ടുമാണിവര്‍ പ്രതിഷേധമറിയിക്കുന്നത്. കേരളത്തിലെ 6000 കരയോഗങ്ങള്‍ക്ക് പത്രം ബഹിഷ്ക്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആരുമിനി മാതൃഭൂമിക്ക് പരസ്യം നല്‍കേണ്ടതില്ലായെന്നുമാണ് എന്‍.എസ്.എസ് നേതൃത്വം കൈക്കൊള്ളുന്ന നിലപാട്.
നോവലിസ്റ്റ് അവഹേളിക്കുന്നത് ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍, ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്കാരസ്വാതന്ത്ര്യം, ആസ്വാദകസമൂഹം അനുവദിച്ച് നല്‍കിയിരിക്കുന്നത്, സമൂഹത്തെ കരുതലോടും ഉത്തരവാദിത്തബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണ്. സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്‍റെ ഭാഗമായതുകൊണ്ട്, ഹിന്ദുസ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്ന് ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓര്‍ക്കണം; ഇത് സാംസ്കാരികകേരളത്തിന് അപമാനകരമാണ്.’ എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായര്‍ നയം വ്യക്തമാക്കുന്നു.
എന്‍.എസ്.എസിന്‍റെ ദല്‍ഹിഘടകം കൈക്കൊണ്ടിരിക്കുന്നതും സമാനനിലപാടുകള്‍തന്നെയാണ്. ദല്‍ഹിയിലെ 23 കരയോഗം ഭാരവാഹികളോടും മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍, അംഗങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി ദല്‍ഹിഘടകം സെക്രട്ടറി ആര്‍.ആര്‍. നായര്‍ വ്യക്തമാക്കുന്നു.
ടി.കെ.എ. നായര്‍, ഐ.എ.എസ്(റിട്ട), ശിവശങ്കര്‍മേനോന്‍ ഐ.എഫ്.എസ്(റിട്ട.), പത്മശ്രീ ഡോ. രവിപിള്ള, എസ്. വിജയന്‍പിള്ള എന്നിവര്‍ രക്ഷാധികാരികളായുള്ള എന്‍.എസ്.എസ്. ദല്‍ഹിഘടകമാണ്, ഇപ്പോള്‍ മാതൃഭൂമിക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.

Show Less

No comments Yet

SLIDESHOW

LATEST VIDEO