മഹാരാജാസില്‍ സംഭവിച്ചതും സംഭവിക്കുന്നതും

കാമ്പസ് രാഷ്ട്രീയത്തിന്‍റെ കഠാരമുനയില്‍ ഒരു പ്രാണന്‍കൂടി പിടഞ്ഞവസാനിച്ചു.കൊടിയുടെ നിറവും കൊലപാതകവും വീണ്ടും ചര്‍ച്ചാവിഷയമായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല.അവസാനിച്ചത് ഒന്നുമാത്രം - പ്രായവും പക്വതയുമെത്താത്ത ഒരു ഇളംശരീരത്തിലെ ഹൃദയത്തുടിപ്പ്. ഒപ്പം ഒരു ദരിദ്രകുടുംബത്തിന്‍റെ ആശയാഭിലാഷങ്ങളും.... Read More

കാമ്പസ് രാഷ്ട്രീയത്തിന്‍റെ കഠാരമുനയില്‍ ഒരു പ്രാണന്‍കൂടി പിടഞ്ഞവസാനിച്ചു.കൊടിയുടെ നിറവും കൊലപാതകവും വീണ്ടും ചര്‍ച്ചാവിഷയമായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല.അവസാനിച്ചത് ഒന്നുമാത്രം – പ്രായവും പക്വതയുമെത്താത്ത ഒരു ഇളംശരീരത്തിലെ ഹൃദയത്തുടിപ്പ്. ഒപ്പം ഒരു ദരിദ്രകുടുംബത്തിന്‍റെ ആശയാഭിലാഷങ്ങളും.
കലാലയ മുറ്റത്തെ കഠാരപ്രയോഗവും ചോര വീഴ്ത്തിയുള്ള മത്സരവും ഇതാദ്യമല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ഉപോല്പന്നമെന്ന നിലയില്‍ കാലങ്ങളായി അത് നിലനില്‍ക്കുന്നുണ്ട്. അക്രമവും ആയുധ പ്രയോഗവും അസാധാരണമല്ല. അത് പ്രാണനെടുക്കുമ്പോള്‍ മാത്രമേ പൊതുസമൂഹവും രാഷ്ട്രീയക്കാരും ഉണരുകയുള്ളു എന്നു മാത്രം.
കേരള മനഃസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയതാണ് ഇക്കഴിഞ്ഞ ജൂലായ് രണ്ടാം തീയതി അര്‍ദ്ധരാത്രിയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകം. ഇടുക്കി വട്ടവട കൊട്ടക്കാമ്പൂര്‍ സുപ്പാ വീട്ടില്‍ മനോഹരന്‍റെ മകന്‍ അഭിമന്യുവാണ് ദാരുണമായി വധിക്കപ്പെട്ടത്. ഇരുപതുകാരനായ അഭിമന്യു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പംതന്നെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി കുത്തേറ്റിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും അതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കൊലപാതകത്തോടനുബന്ധിച്ച് ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ.) യുടെ യുവജനവിഭാഗമായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അറിയുന്നു. 2009-ല്‍ ദില്ലി കേന്ദ്രമാക്കി രൂപീകരിച്ച സംഘടനയാണ് എസ്.ഡി.പി.ഐ. 2010-ലാണ് കാമ്പസ് ഫ്രണ്ടിന്‍റെ ആവിര്‍ഭാവം.
അഭിമന്യു എന്ന വിദ്യാര്‍ത്ഥിയുടെ കുരുതി സമൂഹ മനഃസാക്ഷിയ്ക്കു മേല്‍ നിരത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. രാഷ്ട്രീയക്കാരുടെ മുതലക്കണ്ണീരും സാംസ്കാരിക നായകരെന്ന ബുദ്ധിജീവികളുടെ വായ്ത്താരികളും മാറ്റിവയ്ക്കുക. വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെ ഏറ്റുമുട്ടലെന്ന നിലയില്‍ ഇതിനെലഘൂകരിച്ച് കാണാനും പാടില്ല. ഒരു കലാലയ കാമ്പസില്‍ വീഴുന്ന ചോരയ്ക്ക് ഒരുപാട് മാനങ്ങളുണ്ട്, അര്‍ത്ഥങ്ങളുണ്ട്. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയക്കാരും സാംസ്കാരികനായകരും അത് മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ ബോധപൂര്‍വ്വം അങ്ങനെനടിക്കുന്നില്ല.

(തുടര്‍ന്ന് വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO