ഇന്ദിരാ ജോസഫ് വെണ്ണിയൂര്‍: ആകാശവാണിയിലെ ആദ്യകാല ശബ്ദം

ആകാശപഥത്തിലൂടെയുള്ള ആശയവിനിമയത്തിന് കേരളം തുടക്കം കുറിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പാണ്. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കുറഞ്ഞ പ്രസരണശേഷിയുള്ള ഒരു റേഡിയോ സ്റ്റേഷന്‍ ദിവാന്‍ രാമസ്വാമിഅയ്യരുടെ ഉത്സാഹത്തില്‍ സ്ഥാപിക്കപ്പെട്ടതോടെയാണ് ഇത് സാദ്ധ്യമായത്. 1949 മുതല്‍ ഈ... Read More

ആകാശപഥത്തിലൂടെയുള്ള ആശയവിനിമയത്തിന് കേരളം തുടക്കം കുറിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പാണ്. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കുറഞ്ഞ പ്രസരണശേഷിയുള്ള ഒരു റേഡിയോ സ്റ്റേഷന്‍ ദിവാന്‍ രാമസ്വാമിഅയ്യരുടെ ഉത്സാഹത്തില്‍ സ്ഥാപിക്കപ്പെട്ടതോടെയാണ് ഇത് സാദ്ധ്യമായത്. 1949 മുതല്‍ ഈ സ്റ്റേഷനില്‍നിന്ന് ഇംഗ്ലീഷ് വാര്‍ത്താപ്രക്ഷേപണത്തിലൂടെ തന്‍റെ ശബ്ദം ആദ്യത്തെ ആകാശവാണിയായി തന്‍റെ നാട്ടുകാര്‍ക്കെത്തിക്കാന്‍ കഴിഞ്ഞുവെന്ന ആനന്ദകരമായ ചാരിതാര്‍ത്ഥ്യത്തോടെ തൊണ്ണൂറ്റിരണ്ട് വയസ്സുകാരിയായ ഇന്ദിരാജോസഫ് വെണ്ണിയൂര്‍ തിരുവനന്തപുരത്ത് വഴുതക്കാട്, മുത്തശ്ശിയായിക്കഴിഞ്ഞ റേഡിയോ ആസ്ഥാനനിലയത്തിന്‍റെ അയല്‍ക്കാരിയായി ജീവിക്കുന്നു.
1949 ല്‍ റേഡിയോസ്റ്റേഷനില്‍ ഇംഗ്ലീഷ് വാര്‍ത്താറീഡറായി പ്രവേശിച്ച്, 1984 വരെ ഇതേ നിലയത്തില്‍ തന്നെ പല നിലകളിലും സേവനമനുഷ്ഠിച്ചു. 69 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായംസന്ധ്യയില്‍ പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിലൂടെ തന്‍റെ ശബ്ദം ആദ്യമായി അന്തരീക്ഷത്തില്‍ പ്രസരിപ്പിച്ചതിന്‍റെ ‘ത്രില്ലി’ല്‍നിന്ന് ഇന്നും താന്‍ മോചിതയായിട്ടില്ലെന്ന് ഈ വന്ദ്യവയോധിക പറയുന്നു. തിരുവിതാംകൂറിലെ ആര്‍ക്കിയോളജി- മ്യൂസിയം ഡയറക്ടറായിരുന്ന വാസുദേവപൊതുവാളിന്‍റെ മകളായി തൃശൂരില്‍ ജനിച്ച ഇന്ദിര, അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് എക്കണോമിക്സില്‍ ബി.എ. ഓണേഴ്സ് ഡിഗ്രി നേടി നില്‍ക്കുമ്പോഴാണ്, പുതുതായി തുടങ്ങിയ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ വാര്‍ത്താഅവതാരകയായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്. ഡല്‍ഹിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടനിലെ ബി.ബി.സി മാതൃകയില്‍ സ്ഥാപിക്കപ്പെട്ട ആള്‍ ഇന്ത്യാ റേഡിയോയിലെ പ്രസിദ്ധമായ ഇംഗ്ലീഷ് വാര്‍ത്താപ്രക്ഷേപണത്തിന്‍റെ രീതിയിലായിരുന്നു ഇവിടെയും അന്ന് ഇംഗ്ലീഷ് വാര്‍ത്താ അവതരണം. മലയാളത്തിന്‍റെ ഈ കേന്ദ്രത്തില്‍നിന്ന് മലയാള വാര്‍ത്തകള്‍ വായിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO