‘മീശ’യ്ക്ക് പിന്നിലെ രാഷ്ട്രീയം

എസ്. ഹരീഷിന്‍റെ നോവല്‍ 'മീശ' ഉയര്‍ത്തിയ വിവാദങ്ങള്‍ അതിവേഗം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നോവലിലെ സ്ത്രീവിരുദ്ധനായ ഒരു കഥാപാത്രം പറഞ്ഞവാക്കുകള്‍, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, നോവല്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കെതിരാണെന്നും, ഭക്തരായ സ്ത്രീകളെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ക്ക് തിരി... Read More

എസ്. ഹരീഷിന്‍റെ നോവല്‍ ‘മീശ’ ഉയര്‍ത്തിയ വിവാദങ്ങള്‍ അതിവേഗം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നോവലിലെ സ്ത്രീവിരുദ്ധനായ ഒരു കഥാപാത്രം പറഞ്ഞവാക്കുകള്‍, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, നോവല്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കെതിരാണെന്നും, ഭക്തരായ സ്ത്രീകളെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. തുടര്‍ന്ന് എഴുത്തുകാരനും, വീട്ടുകാര്‍ക്കും നേരിടേണ്ടി വന്നത് ഫോണ്‍വഴിയും, സോഷ്യല്‍ മിഡിയകള്‍ വഴിയുമുള്ള ഭീഷണികളും തെറിവിളികളുമായിരുന്നു. ഇതിനെതുടര്‍ന്ന് ഹരീഷിന് തന്‍റെ നോവല്‍ പിന്‍വലിക്കേണ്ടതായി വന്നു.
‘മാതൃഭൂമി’ ഇതേവരെ മാപ്പുപറഞ്ഞിട്ടില്ല എന്ന ആരോപണമുയര്‍ത്തി ‘മാതൃഭൂമി’ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനമാണ് ചില ഹൈന്ദവ സംഘടനകളുടെ പിന്‍ബലത്തോടെ ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങള്‍ കത്തിച്ചും, പരസ്യദാതാക്കളെ വിലക്കിയും, വരിക്കാരെ തടഞ്ഞുമൊക്കെയാണിവര്‍ ‘മാതൃഭൂമി’യ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ‘മാതൃഭൂമി’യുടെ ലക്ഷക്കണക്കിന് കോപ്പികള്‍ ഇതോടെ ഇല്ലാതായി എന്നാണിവരുടെ അവകാശവാദം.
ഇതിനിടെ ‘മാതൃഭൂമി’യില്‍ നിന്നും പിന്‍വലിച്ച നോവല്‍, ‘മീശ’ ഡി.സി ബുക്സ് പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. വലിയ തോതില്‍ ആസ്വാദകശ്രദ്ധ നേടിയ പുസ്തകം വലിയ തോതില്‍ വിറ്റുപോകുന്നുണ്ട്. ഇതോടെ ഡി.സി. ബുക്സിന് നേരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞിട്ടുണ്ട്. അതേസമയം, മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍, വര്‍ഗ്ഗീയ വീക്ഷണത്തോടെ എഴുത്തുകാരനെയും പത്രസ്ഥാപനത്തെയും വേട്ടയാടുന്നതിനെതിരേ പ്രതിരോധ നീക്കങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ദൗത്യവുമായി പതറാതെ മുന്നോട്ടുപോകുമെന്ന് ‘മാതൃഭൂമി’
ഹിന്ദുമത വിശ്വാസികളും പുരോഗമനവീക്ഷണം പുലര്‍ത്തുന്നവരും, ‘മാതൃഭൂമി’ പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും, ‘മാതൃഭൂമി’ക്ക് പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെ പുറംതള്ളണമെന്നും, അക്രമോത്സുകരീതിയില്‍ പ്രചരണങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ട് ‘മാതൃഭൂമി’ ആദ്യ പേജില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
‘സമൂഹത്തിന്‍റെ തുറന്ന അഭിപ്രായങ്ങളുടെ ബഹുസ്വരതയാണ് ‘മാതൃഭൂമി’യുടെ ശക്തി. ആവിഷ്ക്കാര സ്വാതന്ത്ര്യം അതിന്‍റെ മജ്ജയും മാംസവുമാണ്. ആ സംസ്ക്കാരത്തിന്‍റെ അക്ഷരദൗത്യം ഏറ്റെടുത്തുകൊണ്ട് ‘മാതൃഭൂമി’ അതിന്‍റെ അക്ഷരലോകത്തെ കാക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുക തന്നെ ചെയ്യും.’
ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ‘മാതൃഭൂമി’ ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നതായിരുന്നു മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍റെ വാക്കുകള്‍.
(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO