ഉമ്മന്‍ ചാണ്ടി കൂടുതല്‍ കരുത്തനാകുന്നു

ഒട്ടും യാദൃച്ഛികമായിരുന്നില്ല ആ തീരുമാനം. കേരളാ കോണ്‍ഗ്രസ് (എം)നെ യു.ഡി.എഫില്‍ മടക്കിക്കൊണ്ടുവരാന്‍ മാസങ്ങളായി നടത്തിയ അണിയറ നീക്കങ്ങളാണ് ഡെല്‍ഹിയില്‍ രാജ്യസഭാസീറ്റ് സംബന്ധിച്ച അപ്രതീക്ഷിത തീരുമാനത്തില്‍ കലാശിച്ചത്. ആ നീക്കങ്ങളെക്കുറിച്ച് അറിയാമായിരുന്നത്- കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി,... Read More

ഒട്ടും യാദൃച്ഛികമായിരുന്നില്ല ആ തീരുമാനം. കേരളാ കോണ്‍ഗ്രസ് (എം)നെ യു.ഡി.എഫില്‍ മടക്കിക്കൊണ്ടുവരാന്‍ മാസങ്ങളായി നടത്തിയ അണിയറ നീക്കങ്ങളാണ് ഡെല്‍ഹിയില്‍ രാജ്യസഭാസീറ്റ് സംബന്ധിച്ച അപ്രതീക്ഷിത തീരുമാനത്തില്‍ കലാശിച്ചത്. ആ നീക്കങ്ങളെക്കുറിച്ച് അറിയാമായിരുന്നത്- കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം. മാണി, ജോസ് കെ. മാണി എന്നിവര്‍ക്കുമാത്രം.
കേരളാ കോണ്‍ഗ്രസ് (എം)നെഎന്ത് വിട്ടുവീഴ്ച ചെയ്തും മടക്കിക്കൊണ്ടുവരികയെന്നത് കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും അനിവാര്യതയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ഉണ്ടായ പരാജയത്തിനുപിന്നാലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ തകര്‍ന്നുവെന്ന് ജനങ്ങളാകെ കരുതുന്ന നിലയുണ്ടാക്കി. യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന ജനതാദള്‍ (യു) എല്‍.ഡി.എഫിലേക്ക് പോയതുപോലെ മധ്യതിരുവിതാംകൂറില്‍ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (എം) കൂടി ഇടതുമുന്നണിയുടെ ഭാഗമായാല്‍പ്പിന്നെ യു.ഡി.എഫിന് കേരളത്തില്‍ അധികാരത്തിലെത്താനുള്ള വിദൂരപ്രതീക്ഷപോലും ഇല്ലാതാകുമായിരുന്നു.
വീരേന്ദ്രകുമാറോ, കെ.എം. മാണിയോ ഒപ്പം ഇല്ലാതെതന്നെയാണ് ഇടതുമുന്നണി 2016 ല്‍ മികച്ച വിജയം നേടിയത്. എന്നിട്ടും സി.പി.എം. ഈ കക്ഷികളെ ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ചത് ഭരണത്തുടര്‍ച്ചയും ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയായിരുന്നു.
കേരളാ കോണ്‍ഗ്രസ് (എം)നെയു.ഡി.എഫില്‍ മടക്കിക്കൊണ്ടുവരാന്‍ മാസങ്ങളായി നടത്തിയ അണിയറ നീക്കങ്ങളാണ് ഡെല്‍ഹിയില്‍ രാജ്യസഭാസീറ്റ് സംബന്ധിച്ച അപ്രതീക്ഷിത തീരുമാനത്തില്‍ കലാശിച്ചത്. ആ നീക്കങ്ങളെക്കുറിച്ച് അറിയാമായിരുന്നത്- കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം. മാണി, ജോസ് കെ. മാണി എന്നിവര്‍ക്കുമാത്രം.
രമേശ്ചെന്നിത്തലയുടെ നേതൃത്വത്തിലാവും കേരളത്തില്‍ അടുത്ത ഒരു തെരഞ്ഞെടുപ്പിനെഅഭിമുഖീകരിക്കുക എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടും, സോളാര്‍ കേസിലെ ദോഷകരമായ പരാമര്‍ശനങ്ങള്‍ നീക്കിയ സാഹചര്യത്തിലുമാകണം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി സമ്മതിച്ചത്.

(തുടര്‍ന്ന് വായിക്കാം….. കേരളശബ്ദം 2018 ജൂലൈ 1 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO