ഉമ്മന്‍ചാണ്ടിക്ക് രഹസ്യ അജണ്ട; രമേശ് ചെന്നിത്തല വെറും മാപ്പുസാക്ഷി

-പ്രൊഫ. പി.ജെ. കുര്യന്‍ രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിനെപിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെണ്ണിക്കുളം പടുതോട്ടെ വീട്ടില്‍ വച്ച് 'കേരളശബ്ദം' സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് പി. ജയചന്ദ്രന്‍ പ്രൊഫ. പി.ജെ. കുര്യനുമായി നടത്തിയ അഭിമുഖം. ? താങ്കള്‍ക്ക് വീണ്ടും... Read More

-പ്രൊഫ. പി.ജെ. കുര്യന്‍


രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിനെപിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെണ്ണിക്കുളം പടുതോട്ടെ വീട്ടില്‍ വച്ച് ‘കേരളശബ്ദം’ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് പി. ജയചന്ദ്രന്‍ പ്രൊഫ. പി.ജെ. കുര്യനുമായി നടത്തിയ അഭിമുഖം.
? താങ്കള്‍ക്ക് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം യുവ എം.എല്‍.എമാര്‍ തുടങ്ങിവച്ച വിവാദങ്ങള്‍ പുതിയ പുതിയ തലങ്ങളിലേക്ക് കടക്കുമ്പോള്‍ എല്ലാറ്റിന്‍റേയും കേന്ദ്രബിന്ദുവായ താങ്കള്‍ക്ക് എന്താണ് പറയുവാനുള്ളത്.
ഉമ്മന്‍ചാണ്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു നാടകത്തിന്‍റെ രംഗാവിഷ്ക്കാരമാണ് ഇവിടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യസഭാ സീറ്റ് എനിക്ക് നല്‍കാതിരിക്കാന്‍ വേണ്ടി ഒരു പറ്റം ചെറുപ്പക്കാരായ എം.എല്‍.എമാരെ രംഗത്തിറക്കി ഈ വൃത്തികെട്ട കളികളൊക്കെ കളിച്ചുകൊണ്ടിരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ അജണ്ട നടപ്പിലാക്കുവാന്‍ രംഗത്തുവന്ന യുവാക്കള്‍ അതിന് കണ്ടെത്തിയ ന്യായം ഞാന്‍ വൃദ്ധനാണ് എന്നുള്ളതായിരുന്നു. ഞാനൊന്നു ചോദിക്കട്ടെ ഇവരെക്കൊണ്ട് പൊതുസമൂഹത്തിന് മുന്നില്‍ പ്രസ്താവനകളിലൂടെയുമൊക്കെ എന്നെ പല നിലയിലും അപമാനിപ്പിച്ച ഉമ്മന്‍ചാണ്ടി ചെറുപ്പമാണോ? എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സിന്‍റെ ഇളപ്പമേ ഉമ്മന്‍ചാണ്ടിക്കുണ്ടാകൂ. എന്നിട്ടാണ് സ്വന്തം ആജ്ഞാനുവര്‍ത്തികളായ ചെറുപ്പക്കാരായ ചില എം.എല്‍.എമാരെക്കൊണ്ട് എന്നെ വൃദ്ധനാക്കി ചിത്രീകരിച്ചത്. ഞാനേതായാലും ചെറുപ്പമല്ല. പ്രായം പറയുന്നതിലെനിക്ക് ബുദ്ധിമുട്ടുമില്ല. പക്ഷേ അതുപറഞ്ഞ് സമൂഹമദ്ധ്യത്തില്‍ വലിയ അപരാധിയാക്കി രാജ്യസഭാ സീറ്റ് നിഷേധിക്കാന്‍ നടത്തിയ നാടകത്തോടാണ് എഃിര്‍പ്പ്.

ഞാനുമായി അടുപ്പം പുലര്‍ത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ പലരേയും ഒഴിവാക്കിയിട്ടുണ്ട്. പിന്നെന്ത് പിന്‍തുണയും സഹായവുമാണ് എനിക്ക് ചെയ്തുതന്നിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി തുറന്നുപറയണം.

പാര്‍ലമെന്‍റിലെ ചീഫ് വിപ്പുമായ എന്നെ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റായി നിയമിച്ചത് എന്നോടുള്ള താല്‍പ്പര്യം കൊണ്ടായിരുന്നോ. അതിലും എത്രയോ ഉന്നതമായ ഒരു സ്ഥാനത്താണ് ഞാനപ്പോള്‍ ഇരുന്നിരുന്നത്. ഉത്തരവാദിത്വവും ഏറെയുള്ള പദവി. ആ എന്നെതന്നെ ഡി.സി.സി പ്രസിഡന്‍റായി നിയമിച്ചത് ഒരിക്കലും എന്നോടുള്ള താല്‍പ്പര്യം കൊണ്ടായിരുന്നില്ല. ഡി.സി.സി പ്രസിഡന്‍റ് പദം തരംതാണ പദവിയാണെന്നൊന്നും പറയുകയല്ല. പക്ഷേ പാര്‍ലമെന്‍റിലെ ചീഫ് വിപ്പിനെപിടിച്ച് ഡി.സി.സി പ്രസിഡന്‍റ് കൂടിയാക്കിയ നടപടി ഒരുപക്ഷേ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെതന്നെ ആദ്യസംഭവമായിരിക്കും.
(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം 2018 ജൂലൈ 1 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO