പോക്സോ കേസ്സുകള്‍: ജനസേവ-യത്തീംഖാന പീഡനങ്ങള്‍

'യത്തീം' (അനാഥ)കളെ സംരക്ഷിക്കുകയെന്നത് ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായിട്ടാണ് ഇസ്ലാം അനുശാസിക്കുന്നത്. എങ്കിലും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങള്‍ യത്തീംഖാന ഉള്‍പ്പടെയുള്ള ചില അനാഥശാലകളിലെങ്കിലും അരങ്ങേറുന്നുണ്ട്. വിവിധ സമുദായങ്ങളും, സംഘടനകളും നടത്തുന്ന അനാഥാലയങ്ങളിലെ സ്വകാര്യ ചുവരുകള്‍ക്കുള്ളില്‍ അരങ്ങേറുന്ന... Read More

‘യത്തീം’ (അനാഥ)കളെ സംരക്ഷിക്കുകയെന്നത് ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായിട്ടാണ് ഇസ്ലാം അനുശാസിക്കുന്നത്. എങ്കിലും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങള്‍ യത്തീംഖാന ഉള്‍പ്പടെയുള്ള ചില അനാഥശാലകളിലെങ്കിലും അരങ്ങേറുന്നുണ്ട്. വിവിധ സമുദായങ്ങളും, സംഘടനകളും നടത്തുന്ന അനാഥാലയങ്ങളിലെ സ്വകാര്യ ചുവരുകള്‍ക്കുള്ളില്‍ അരങ്ങേറുന്ന പൈശാചിക ലൈംഗീക ചൂഷണങ്ങളില്‍ ഒട്ടു മിക്കതും തന്നെ പുറത്തറിയാറുമില്ല.ഇതിന് പല കാരണങ്ങളുമുണ്ട്. മുസ്ലിം മത സംഘടനകളുടെ ബാനറിലാണ് ഒട്ടു മിക്ക യത്തീംഖാനകളും പ്രവര്‍ത്തിക്കുന്നത്. ഇവയുടെ അധികാരം ‘ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡി’നാണ്. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ ഏറിയ പങ്കും അനാഥത്വം പേറുന്ന ‘പ്രോബ്ലമാറ്റിക്’ കുട്ടികളായിരിക്കും. കുട്ടികളെ ബന്ധുക്കളുടെ കൂടെ പറഞ്ഞയക്കുന്നതിനോ മറ്റോ കൃത്യമായ ചിട്ടവട്ടങ്ങളൊന്നുമില്ല. യത്തീംഖാനകള്‍ നടത്തുന്ന കമ്മിറ്റികളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുക. മലബാറില്‍ നിന്നുള്ള പോക്സോ കേസ്സുകളില്‍ മോശമല്ലാത്ത പങ്ക് യത്തീംഖാനകളില്‍ നിന്നാണ്. ഇതര അനാഥാലയങ്ങളും കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമങ്ങളില്‍ പിറകിലല്ല താനും.
എറണാകുളം- തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ജനസേവാ ശിശുഭവനില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയാകുന്നുണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. കുറ്റിപ്പുറം, ചെങ്ങമനാട്, അയിരൂര്‍, തങ്കമണി സ്റ്റേഷനുകളില്‍ കുട്ടികളുടെ പരാതിയില്‍ ജനസേവക്കെതിരേ കേസ്സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ജോസ് മാവേലി(68)ഉള്‍പ്പടെ 3 പേരെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത് ജൂലൈ മധ്യ വാരത്തിലാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ കരിപ്പൊഴിക്കല്‍ റോബിന് (32) പുറമെ പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിയുമാണ് അറസ്റ്റിലായത്. ഇവിടുത്തെ അന്തേവാസിയായ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണിപ്പോള്‍ നടപടിയുണ്ടായിട്ടുള്ളത്.
യത്തീംഖാനകള്‍ ഉള്‍പ്പടെയുള്ള എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമത്തിന് കീഴിലാക്കണമെന്ന ആവശ്യം പല തവണ ഉയര്‍ന്ന് വന്നതാണ്. എന്നാല്‍ യത്തീംഖാനകള്‍ ബാലനീതി നിയമത്തിന് കീഴില്‍ കൊണ്ട് വരുന്നതിനെമത സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നു. ബാലനീതി നിയമ പ്രകാരം ഓരോ അന്തേവാസിക്കും പഠനസൗകര്യം, കിടപ്പുമുറി, ബാത്ത്റൂം സൗകര്യം, ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍, കൗണ്‍സില്‍ സംവിധാനം എന്നിങ്ങനെയുള്ള ‘ഇന്‍ഡിവിജ്വല്‍ കെയര്‍ പ്ലാന്‍’ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം അനുശാസിക്കുന്ന തരത്തില്‍ യത്തീംഖാനകള്‍ നടത്തിക്കൊണ്ട് പോകാനാകില്ലെന്നാണ് മത സംഘടനകളുടെ പക്ഷം.

ചിത്രം: ജനസേവ ശിശുഭവന്‍. ഇന്‍സെറ്റില്‍ അറസ്റ്റിലായ അറസ്റ്റിലായ ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി

(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO