പ്രളയത്തെ അതിജീവിച്ചത് സര്‍ക്കാരിന്‍റെ കാര്യക്ഷമതമൂലം- മന്ത്രി ജി. സുധാകരന്‍

അഴിമതിയുടെ കറപുരളാത്ത മികച്ച ഭരണാധികാരിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്‍റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രളയാനന്തരമുള്ള പ്രതിപക്ഷവിമര്‍ശനങ്ങളോട് പ്രതികരിക്കുന്നു ? പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണം വൈകാതെ നടക്കുമോ.... Read More

അഴിമതിയുടെ കറപുരളാത്ത മികച്ച ഭരണാധികാരിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്‍റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രളയാനന്തരമുള്ള പ്രതിപക്ഷവിമര്‍ശനങ്ങളോട് പ്രതികരിക്കുന്നു


? പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണം വൈകാതെ നടക്കുമോ.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര പ്രാധാന്യമാണ് നല്‍കുന്നത്. യുദ്ധകാലാടി സ്ഥാനത്തില്‍ ആ ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സുസ്സജ്ജമാണ്. സ്റ്റേറ്റ് ഹൈവേ, പി.ഡബ്ല്യൂ.ഡി ഡിസ്ട്രിക് മെയിന്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനുതന്നെ പതിനായിരം കോടി രൂപാ വേണം. 1000 കോടി രൂപാ പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ പ്രളയത്തിന്‍റെ ഭാഗമായി തന്നിട്ടുണ്ട്. 200 കോടി ശബരിമല റോഡിന്‍റെ മെയിന്‍റനന്‍സിന് ലഭ്യമായിട്ടുണ്ട്. 400 കോടി ബജറ്റ് വിഹിതവും 500 കോടി റിപ്പയര്‍ ആന്‍റ് മെയിന്‍റനന്‍സിനുമായി ഉള്ളത് ഉള്‍പ്പെടെ 2100 കോടി രൂപയാണ് ഇപ്പോള്‍ ഇതിനായി ഉള്ളത്. സ്ഥിതിഗതികളുടെ ഗൗരവം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെല്ലാം അറിയാം. വര്‍ക്കുകള്‍ ഒരേസമയത്ത് നടക്കും. നടപടിക്രമങ്ങളുടെ പേരില്‍ വൈകാന്‍ അനുവദിക്കില്ല. ചട്ടങ്ങളില്‍ അതിനായി വേണ്ട ഭേദഗതികള്‍ വരുത്തും. എന്നാല്‍ ഗുണനിലവാരത്തിലും സാമ്പത്തിക കാര്യങ്ങളിലും വിട്ടുവീഴ്ചയുണ്ടാകില്ല. കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകും. ഇതിനിടയില്‍ അഴിമതിക്ക് ആരെങ്കിലും മുതിര്‍ന്നാല്‍ കര്‍ശനനടപടിയുണ്ടാകും.

? ശബരിമലയിലെ വര്‍ക്കുകള്‍ സീസണുമുമ്പ് തീര്‍ക്കുമോ.

നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള വര്‍ക്കുകള്‍ ദേവസ്വംബോര്‍ഡാണ് ചെയ്യേണ്ടത്. അത് ചെയ്യാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ട്. അവരത് ചെയ്യും. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളുടെ മെയിന്‍റനന്‍സ് ഒക്ടോബര്‍ 31 ന് മുമ്പ് തീര്‍ക്കും.

(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കേരളശബ്ദം 30 സെപ്തംബര്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO