ഖത്തര്‍ ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോള്‍…

2017 ജൂണ്‍ 5 (റമദാന്‍ 10) ഖത്തറിന്‍റെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദിനം. ഖത്തറിനു മേല്‍ സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ദിനം.... Read More

2017 ജൂണ്‍ 5 (റമദാന്‍ 10) ഖത്തറിന്‍റെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദിനം. ഖത്തറിനു മേല്‍ സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ദിനം. ഉപരോധം ഒരു വര്‍ഷം പിന്നിടുന്നു.
ഖത്തര്‍ അമീര്‍ നടത്തിയ പ്രസംഗത്തില്‍ ഇറാനെ മേഖലയിലെ ശക്തമായ രാജ്യമെന്ന രീതിയില്‍ പരാമര്‍ശിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയായിരുന്നു. അമീര്‍ നടത്താത്ത ഒരു പരാമര്‍ശം കെട്ടിച്ചമച്ചു ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു അതിലൂടെ പ്രചരിപ്പിക്കുകയാണുണ്ടായത്. വെറുമൊരു ആരോപണത്തില്‍ എടുത്ത കടുത്ത തീരുമാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. രാജ്യത്തിന്‍റെ മുഴുവന്‍ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് നാല് അറബ് രാജ്യങ്ങള്‍ നടത്തിയത്. സാധാരണ ജനങ്ങള്‍ ഇത്തരം ഒരു സാഹചര്യത്തെ എങ്ങിനെനേരിടുമെന്ന ആശങ്ക നിലനില്‍ക്കെ ഖത്തര്‍ ഭരണതലത്തില്‍ മണിക്കൂറുകള്‍ക്കകം പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമായി. അവശ്യ സാധനങ്ങള്‍ തുര്‍ക്കിയില്‍ നിന്നും ഇറാനില്‍ നിന്നും ദോഹയിലേക്ക് പ്രവഹിക്കുകയായിരുന്നു. ഉപരോധ രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ സംയമനമാണ് ഖത്തര്‍ സ്വീകരിച്ചത്.
ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ധീരമായ നിലപാടുകളിലൂടെ ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ഉപരോധത്തെ ഇതിനകം മറികടന്നു വിവിധ മേഖലകളില്‍ ഖത്തര്‍ കൂടുതല്‍ കരുത്ത് തെളിയി ക്കുകയും ചെയ്തു.

(കൂടുതല്‍ അറിയാന്‍ കേരളശബ്ദം 2018 ജൂലൈ 1 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO