എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം; ഒരു വിലയിരുത്തല്‍

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങളുടെ പ്രതികരണം നേരിട്ടറിയാന്‍ സി.പി.ഐ(എം) പ്രവര്‍ത്തകരും നേതാക്കളും ഭവനസന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. 2016 മെയ് 19 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ്... Read More

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങളുടെ പ്രതികരണം നേരിട്ടറിയാന്‍ സി.പി.ഐ(എം) പ്രവര്‍ത്തകരും നേതാക്കളും ഭവനസന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. 2016 മെയ് 19 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 25 നായിരുന്നു. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നേരിട്ട് ജനങ്ങളോട് പറയാനും, വിമര്‍ശനങ്ങള്‍ക്കും, പരാതികള്‍ക്കുമുള്ള മറുപടി വിശദീകരിക്കാനുമാണ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടി ഘടകങ്ങള്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തകരും നേതാക്കളും ഗൃഹസന്ദര്‍ശനം നടത്തുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ പൊതുവില്‍ ശ്രമിക്കുന്നു എന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ചാനല്‍ മേധാവികളുടേയും, ദിനപ്പത്രങ്ങളുടെ പത്രാധിപന്മാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും, അവരുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയും, സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങളുടെ പരസ്യങ്ങള്‍ ഉദാരമായി നല്‍കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഫലമുണ്ടായി; ഒരു വര്‍ഷത്തെ ഭരണവിലയിരുത്തല്‍ മുഖപ്രസംഗങ്ങളിലും മറ്റുമായി വിമര്‍ശനത്തിനേക്കാള്‍ കൂടിയ അളവില്‍ തന്നെ സര്‍ക്കാരിനെപ്രശംസിക്കാനും അവര്‍ മറന്നില്ല. ‘മനോരമ’യടക്കമുള്ള പത്രങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ നല്ലത് പറഞ്ഞ കാര്യം പിന്നീട് മുഖ്യമന്ത്രി തന്നെ എടുത്തുപറയുകയുമുണ്ടായി.
എന്നാല്‍ വാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞതോടെ മാധ്യമങ്ങള്‍ പിന്നെയും പതിവുശൈലിയിലേക്ക് മാറി. ഈ വര്‍ഷവും രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി മാധ്യമമേധാവികളുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഒരു ഭാഗത്ത് സര്‍ക്കാര്‍ പരസ്യങ്ങളും, മറുഭാഗത്ത് രണ്ട് വര്‍ഷത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും കണക്കെടുപ്പുകളും പ്രതീക്ഷിക്കാം.
ഏതായാലും പൊതുജനാഭിപ്രായം തേടി പാര്‍ട്ടിക്കാര്‍ രംഗത്തിറങ്ങുന്നത് നല്ലതാണ്. കാരണം സര്‍ക്കാരിന്‍റെ പ്രതിഛായാ സംരക്ഷണാര്‍ത്ഥം കോടികള്‍ ചെലവഴിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിനേക്കാള്‍, സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചാരണം സംഘടിപ്പിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഉചിതമാണിത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷ നല്‍കി അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് എല്ലാം ശരിയാകുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നത്?

(തുടര്‍ന്ന് വായിക്കാം…  കേരളശബ്ദം 3 ജൂണ്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO