യു.ഡി.എഫ് ശക്തിപ്പെടുന്നതിനെ ചിലര്‍ തുരങ്കം വയ്ക്കുന്നു

-കെ.എം. മാണി എം.എല്‍.എ നാലുപതിറ്റാണ്ടിലേറെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്ന കെ.എം. മാണിയും, അദ്ദേഹം നേതൃത്വം നല്‍കുന്ന കേരളാകോണ്‍ഗ്രസും (എം) 2016 ഓഗസ്റ്റ് ഏഴിന് യു.ഡി.എഫ് വിട്ടു. 2018 ജൂണ്‍ ഏഴിന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ്... Read More

-കെ.എം. മാണി എം.എല്‍.എ


നാലുപതിറ്റാണ്ടിലേറെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്ന കെ.എം. മാണിയും, അദ്ദേഹം നേതൃത്വം നല്‍കുന്ന കേരളാകോണ്‍ഗ്രസും (എം) 2016 ഓഗസ്റ്റ് ഏഴിന് യു.ഡി.എഫ് വിട്ടു. 2018 ജൂണ്‍ ഏഴിന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ഉറപ്പിച്ച് പിറ്റേന്ന്(ജൂണ്‍ എട്ട്) യു.ഡി.എഫില്‍ മടങ്ങിയെത്തി. കേരളാകോണ്‍ഗ്രസിനെമുന്നണിയിലേക്ക് മടക്കിക്കൊണ്ട് വരണം എന്ന് കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിച്ചിരുന്നെങ്കിലും അതിനായി രാജ്യസഭാ സീറ്റുവിട്ടുകൊടുക്കേണ്ടി വന്നതോടെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം. മാണിയേയും പാര്‍ട്ടിയേയും പ്രത്യക്ഷമായും പരോക്ഷമായും കടന്നാക്രമിച്ചു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കെ.എം. മാണി മറുപടി പറയുന്നു.
കേരളശബ്ദം: യു.ഡി.എഫ് വിടുന്നതിന് ചില കാരണങ്ങള്‍ അങ്ങയുടെ പാര്‍ട്ടി പറഞ്ഞിരുന്നു. അതിന് ഏതുവിധത്തിലുള്ള പരിഹാരമാണ് ഉണ്ടായിട്ടുള്ളതെന്ന് പറയാമോ.
ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പരവിശ്വാസവും പരസ്പരസ്നേഹവും നഷ്ടപ്പെട്ടെന്ന് അനുഭവപ്പെട്ട ഒരു സാഹചര്യത്തിലാണ് യു.ഡി.എഫ് ആകുന്ന തറവാട് വിട്ട് ഞങ്ങള്‍ വേദനയോടെ ഇറങ്ങിയത്. ഞങ്ങളുടെ പ്രവര്‍ത്തകരെല്ലാം അന്ന് വ്രണിതരായിരുന്നു. പിന്നീട് ഞങ്ങള്‍ തനിച്ച് പ്രവര്‍ത്തിച്ചപ്പോഴും ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വാധീനവും ശക്തിയും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടു. ഞങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച പല ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വീകാര്യത എത്രമാത്രമെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമാകുന്ന സ്ഥിതിയുണ്ടായി.
ഞങ്ങള്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിലകൊള്ളുമ്പോഴും, വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനാണ് തയ്യാറായതെന്ന് നിങ്ങള്‍ ഓര്‍ക്കണം. പിന്നീട് യു.ഡി.എഫ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കാം മുന്നണിയില്‍ മടങ്ങിയെത്തണം എന്ന് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ സ്നേഹപൂര്‍വ്വം നിരന്തരം അഭ്യര്‍ത്ഥിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ ആവശ്യം കുറേക്കൂടി ശക്തമായി. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടി സാഹിബും കൂടി പാലായിലെ വീട്ടില്‍ വന്നു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. സ്നേഹം പങ്കിട്ടു. ഇടയ്ക്ക് നഷ്ടപ്പെട്ട പഴയവിശ്വാസം വീണ്ടെടുത്തു. അതോടെ യു.ഡി.എഫിലേക്ക് പ്രവേശിക്കണം എന്ന തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി എടുക്കുകയായിരുന്നു.
രാജ്യസഭയില്‍ ജോയി എബ്രഹാം ഒഴിയുമ്പോള്‍ പകരം ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരാള്‍ വരണം എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോദ്ധ്യപ്പെട്ടതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നു.
രാജ്യത്ത് ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ആ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ യു.ഡി.എഫില്‍ കേരളാകോണ്‍ഗ്രസ് കൂടിയുണ്ടെങ്കിലേ മികച്ച തെരഞ്ഞെടുപ്പ് വിജയം നേടാനാകൂ എന്നത് രാഷ്ട്രീയബാലപാഠം അറിയുന്ന ആര്‍ക്കും അറിയുന്ന കാര്യമല്ലേ.

(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം 2018 ജൂലൈ 1 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO