സ്പാനിഷ് ഫ്ളൂ: മറന്നുപോയ മഹാമാരി

ഡോ. കെ.പി. പൗലോസ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 17 ദശലക്ഷവും പരിക്ക് പറ്റിയവരുടെ എണ്ണം 20 ദശലക്ഷവും ആയിരുന്നു. എന്നാല്‍ 100 ദശലക്ഷം പേര്‍ മരിച്ച സ്പാനിഷ് ഫ്ളൂ(യൂറോപ്യന്‍ ഫ്ളൂ)വിനെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക്... Read More

ഡോ. കെ.പി. പൗലോസ്ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 17 ദശലക്ഷവും പരിക്ക് പറ്റിയവരുടെ എണ്ണം 20 ദശലക്ഷവും ആയിരുന്നു. എന്നാല്‍ 100 ദശലക്ഷം പേര്‍ മരിച്ച സ്പാനിഷ് ഫ്ളൂ(യൂറോപ്യന്‍ ഫ്ളൂ)വിനെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം. യുദ്ധത്തിന്‍റെ മുന്നേറ്റവും ജയവും തോല്‍വിയും മരണവും കെടുതികളുമെല്ലാം അന്ന് പ്രധാനവാര്‍ത്തകളായപ്പോള്‍ ഒരു അശനിപാതം പോലെ ഭൂമുഖം മുഴുവന്‍ വ്യാപിച്ച ഈ മഹാമാരിയെ ചരിത്രകാരന്മാര്‍ മറന്നു. 1914 ജൂലൈ മുതല്‍ 1918 നവംബര്‍ വരെ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങളില്‍ കഠിനമായ വാര്‍ത്താനിയന്ത്രണം (സെന്‍സര്‍ഷിപ്പ്) ഏര്‍പ്പെടുത്തിയിരുന്നതുമൂലം മാലോകര്‍ ഈ രോഗത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. 1914 ല്‍ സ്പെയിന്‍ ഒരു നിഷ്പക്ഷ രാജ്യമായി നിന്നിരുന്നതുകൊണ്ട് (neutral) സ്പെയിനിലുണ്ടായ രോഗത്തെപ്പറ്റി മാത്രം എല്ലാവരും അറിഞ്ഞു, മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളെയും ഏഷ്യാ, അമേരിക്ക എന്നീ രാജ്യങ്ങളിലും രോഗം വന്ന് ലക്ഷക്കണക്കിന് മരിച്ചവരെപ്പറ്റി ഒരു വാര്‍ത്തയും പുറത്തുവരാതിരുന്നതുകൊണ്ടാണ് ഈ രോഗത്തിന് സ്പാനിഷ് ഫ്ളൂ എന്ന നാമകരണം വന്നത്. ഓസ്ട്രിയ- ഹംഗറി ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍സിനെബോസ്നിയയില്‍ വച്ച് ഒരു സെര്‍ബിയക്കാരന്‍ വെടിവെച്ചുകൊന്നതാണല്ലോ ഒന്നാം ലോകമഹായുദ്ധം ഉണ്ടാകുവാന്‍ കാരണമായത്. ഈ സംഭവത്തെ തുടര്‍ന്ന് ഓസ്ട്രിയ-ഹംഗറി സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിച്ചു. പല രാജ്യങ്ങള്‍ തമ്മിലും സഖ്യങ്ങള്‍ ഉണ്ടായി. സെര്‍ബിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ഇറ്റലി എന്നിവര്‍ ഒരു ഭാഗത്തും ആസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബല്‍ജിയം എന്നീ രാജ്യങ്ങള്‍ മറുഭാഗത്തും നിന്നുകൊണ്ടാണല്ലോ യുദ്ധം ചെയ്തത്. ഈ ഫ്ളൂ പനികൊണ്ട് ജര്‍മ്മന്‍ ഭാഗത്തുള്ള ലക്ഷക്കണക്കിന് പട്ടാളക്കാര്‍ മരിച്ചുവീണതുകൊണ്ടാണ് ഫ്രാന്‍സ്- ബ്രിട്ടന്‍ സഖ്യശക്തികള്‍ യുദ്ധം ജയിക്കുവാന്‍ കാരണമായതെന്നുവരെ ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.

(തുടര്‍ന്ന് വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO