സര്‍ക്കാര്‍ നില്‍ക്കുന്നത് വേട്ടക്കാര്‍ക്കൊപ്പം – പി. മോഹനദാസ്

(മനുഷ്യാവകാശകമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍) സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ സംരക്ഷിക്കുന്നത് മനുഷ്യരുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ്, രാഷ്ട്രീയക്കാരുടേതല്ല - സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നയം വ്യക്തമാക്കുന്നു. സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആനുകാലിക വിവാദസംഭവവികാസങ്ങളെക്കുറിച്ചും... Read More

(മനുഷ്യാവകാശകമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍)

സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ സംരക്ഷിക്കുന്നത് മനുഷ്യരുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ്, രാഷ്ട്രീയക്കാരുടേതല്ല – സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നയം വ്യക്തമാക്കുന്നു. സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആനുകാലിക വിവാദസംഭവവികാസങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അദ്ദേഹം കേരളശബ്ദവുമായി സംസാരിക്കുന്നു.

സംസ്ഥാനമനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്. നിജസ്ഥിതി എന്താണ് ?
കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നുണ്ട്. നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് നീതിഉറപ്പാക്കാന്‍ കമ്മീഷന്‍ ആവതും പരിശ്രമിക്കുന്നുണ്ട്. ദിവസേനെനൂറ് കണക്കിന് പരാതികളാണ് കമ്മീഷനില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ഞാന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ച കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഫയല്‍ ചെയ്തത് പതിമൂവായിരത്തോളം പരാതികളാണ്. എന്നും എപ്പോഴും തുറന്നിരിക്കുന്ന കണ്ണുകളാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ശക്തി. ഒരു രൂപയുടെ ചിലവ് പോലുമില്ലാതെ ഏതൊരു സാധാരണക്കാരനും പരാതിയുമായി സമീപിക്കാവുന്ന സംസ്ഥാനത്തെ ഏക സ്റ്റാറ്റൂട്ടറി സ്ഥാപനമാണ് മനുഷ്യാവകാശ കമ്മീഷന്‍. 1993ലെ മനുഷ്യാവകാശസംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ, സംസ്ഥാനകമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടത്.

(തുടര്‍ന്ന് വായിക്കാം…  കേരളശബ്ദം 3 ജൂണ്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO