തെളിവുകളെല്ലാം ബിഷപ്പിനെതിര്; സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരും പോലീസും

ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസില്‍ രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്യുന്നതിനുള്ള പരമാവധി തെളിവുകളും കാരണങ്ങളും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഉണ്ടായിട്ടും ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ... Read More

ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസില്‍ രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്യുന്നതിനുള്ള പരമാവധി തെളിവുകളും കാരണങ്ങളും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഉണ്ടായിട്ടും ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ നടപടികള്‍ വൈകിയതിനുകാരണം ആഭ്യന്തരവകുപ്പിന്‍റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടാകാതിരുന്നതുമൂലം.
ഈ കേസ് ഒത്തുതീര്‍പ്പിലെത്തിക്കാനും ബിഷപ്പിനെതിരായ നിയമനടപടികള്‍ ഒഴിവാക്കാനുമുള്ള കേരളത്തിലെ ശ്രമങ്ങള്‍ക്ക് തുടക്കം മുതല്‍ ചുക്കാന്‍പിടിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ തനിക്ക് മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് നടത്തിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇങ്ങനെയൊരു സമീപനം എടുത്തതെന്നാണ് സഭാവൃത്തങ്ങളില്‍നിന്ന് തന്നെയുള്ള വിവരം.
കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ശനനിയമനടപടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാകുംമുമ്പ് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ആഭ്യന്തരവകുപ്പ് ആര്‍ച്ച്ബിഷപ്പ് മാര്‍മാത്യു അറയ്ക്കലിന് നല്‍കിയ അവസരം പക്ഷേ ചില ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പാളിയതിലൂടെ തിരിച്ചടിയായി. സി.എം.ഐ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജയിംസ് എര്‍ത്തയിലും, കുറവിലങ്ങാട് പോലീസ് സബ്ഇന്‍സ്പെക്ടര്‍ ഷിന്‍റോ പി. കുര്യനും മാര്‍മാത്യു അറയ്ക്കലിന്‍റെ വളരെ വിശ്വസ്തരായി അവരവരുടെ മേഖലകളില്‍ മുമ്പേ അറിയപ്പെടുന്നവരാണ്. കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഇവരെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളാണ് പരാജയപ്പെട്ടത്.
ബിഷപ്പിനെതിരെ നീങ്ങുന്നതില്‍ സര്‍ക്കാരിന്‍റെ താല്‍പ്പര്യക്കുറവ് മനസ്സിലാക്കിയ കോട്ടയം ജില്ലാ പോലീസ്, സംഭവം ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ നടന്ന കാര്യമാണെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരോട് ചിത്രീകരിച്ച് വിഷയത്തെ ലഘൂകരിക്കാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി, കെ. സുഭാഷിന്‍റെ അന്വേഷണ വഴികളിലെവിടെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരായി ചൂണ്ടിക്കാട്ടാവുന്ന ഒന്നും ലഭിച്ചില്ല. അതേസമയം ബിഷപ്പ് ഫ്രാങ്കോ ഉന്നയിച്ച പരാതികളും വാദങ്ങളും കളവാണെന്ന് തെളിയുകയും ചെയ്തു. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നിരത്തിയ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO