ടൈപ്പ് വണ്‍ പ്രമേഹരോഗവും ‘മിഠായി’ പദ്ധതിയും

രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും   ഡോ.കെ.പി. പൗലോസ് സാമ്പത്തികഭാരംകൊണ്ട്, ഭാവി ഇരുളടഞ്ഞതാണെന്നു വിശ്വസിച്ചിരുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗമുള്ള കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വളരെ ആശ്വാസം പകരുന്ന പദ്ധതിയാണ് (മിഠായി)... Read More

രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

 

ഡോ.കെ.പി. പൗലോസ്

സാമ്പത്തികഭാരംകൊണ്ട്, ഭാവി ഇരുളടഞ്ഞതാണെന്നു വിശ്വസിച്ചിരുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗമുള്ള കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വളരെ ആശ്വാസം പകരുന്ന പദ്ധതിയാണ് (മിഠായി) കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത്. 908 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 400 പേര്‍ക്ക് ഇന്‍സുലിന്‍ കിറ്റ് സൗജന്യമായി കൊടുക്കുവാനേസാധിച്ചിട്ടുള്ളു. ഇന്‍സുലിന്‍ കിറ്റില്‍ പക്ഷേ ഇന്‍സുലിന്‍ പേനമാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന ആരോപണമുണ്ട്. രോഗികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ ഇന്‍സുലിന്‍ പേന, ഇന്‍സുലിന്‍ കാര്‍ട്രിഡ്ജ്, രക്തത്തിലെ പഞ്ചസാര നിരന്തരം തിട്ടപ്പെടുത്താനുള്ള ഗ്ലൂക്കോമീറ്റര്‍ എന്നിവ ആവശ്യമാണ്. ഇന്‍സുലിന്‍ കിറ്റില്‍ എന്തെല്ലാം ഉള്‍ക്കൊള്ളണമെന്ന കാര്യത്തില്‍ ഗവണ്‍മെന്‍റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം കൊണ്ടാണ് ടൈപ്പ് വണ്‍ പ്രമേഹരോഗികളില്‍ പല പ്രത്യാഘാതങ്ങളും സംഭവിക്കുന്നത് എന്ന് തെളിഞ്ഞിട്ടുള്ളതുകൊണ്ട് ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകളില്‍നിന്നും ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥകൊണ്ടാണല്ലോ ഈ കുരുന്നുകള്‍ക്ക് മരണംവരെ ഇന്‍സുലിന്‍ ആവശ്യമായിവരുന്നത്.
പശ്ചിമരാജ്യങ്ങളെ അപേക്ഷിച്ച് ടൈപ്പ് വണ്‍ പ്രമേഹരോഗം ഇന്ത്യയില്‍ വളരെ കുറവാണ്. പ്രമേഹത്തിന്‍റെ പറുദീസയായി കണക്കാക്കുന്ന ഭാരതത്തില്‍ ടൈപ്പ് വണ്‍ രോഗികളുടെ എണ്ണം വെറും 1.7 ലക്ഷമാണുള്ളത്(1,70,000) അതേ സമയത്ത് ടൈപ്പ് 2 പ്രമേഹരോഗികള്‍ ഭാരതത്തില്‍ 700 ലക്ഷമുണ്ടെന്ന് നാം ഓര്‍ക്കണം.

(തുടര്‍ന്ന് വായിക്കുക….. കേരളശബ്ദം 2018 ജൂലൈ 1 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO