വീണ്ടും സാമ്പത്തികതട്ടിപ്പ്

തലയോലപ്പറമ്പിലെ ധനകാര്യസ്ഥാപനത്തിന് പിന്നില്‍ ആര്? പണം നഷ്ടമായവരില്‍ പൊലീസ് ഉന്നതരും കോട്ടയം ജില്ലയിലെ വൈക്കത്തിന് സമീപം തലയോലപ്പറമ്പിലെ ധനകാര്യസ്ഥാപനം പൂട്ടിയതിന് പിന്നില്‍ വന്‍ദുരൂഹത. കോടിക്കണക്കിന് രൂപ പലരില്‍നിന്നും നിക്ഷേപമായി കൈപ്പറ്റിയസ്ഥാപനമാണ് ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.... Read More

തലയോലപ്പറമ്പിലെ ധനകാര്യസ്ഥാപനത്തിന് പിന്നില്‍ ആര്?
പണം നഷ്ടമായവരില്‍ പൊലീസ് ഉന്നതരും


കോട്ടയം ജില്ലയിലെ വൈക്കത്തിന് സമീപം തലയോലപ്പറമ്പിലെ ധനകാര്യസ്ഥാപനം പൂട്ടിയതിന് പിന്നില്‍ വന്‍ദുരൂഹത. കോടിക്കണക്കിന് രൂപ പലരില്‍നിന്നും നിക്ഷേപമായി കൈപ്പറ്റിയസ്ഥാപനമാണ് ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. കേരളാപൊലീസിലെ ഉന്നതരുള്‍പ്പെടെ പലര്‍ക്കും ഇവിടെ നിക്ഷേപമുണ്ടായിരുന്നു. സേനയിലെ കുപ്രസിദ്ധരായ ചില എസ്.പിമാരും, ഡിവൈ.എസ്.പിമാരും ഇവിടെ സ്ഥിരനിക്ഷേപവും കമ്മോഡിറ്റി ഇന്‍വെസ്റ്റ്മെന്‍റും നടത്തിയിട്ടുണ്ട്. ഇവരില്‍ പലരും തങ്ങളുടെ അനധികൃതസ്വത്തുക്കള്‍ മറയ്ക്കാനുള്ള ഇടമായാണ് ഈ സ്ഥാപനത്തെ ഉപയോഗിച്ചിരുന്നത്. കേരളാ പൊലീസിലെ ചില ഉന്നതരുടെ ഒത്താശയോടെയാണ് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും സൂചനയുണ്ട്. ഇതിന്‍റെ പ്രൊമോട്ടര്‍ ദുബായിലേക്ക് കടന്നതായാണ് വിവരം. ഇതോടെയാണ് നിക്ഷേപത്തട്ടിപ്പിന്‍റെ വ്യാപ്തി പുറംലോകം അറിഞ്ഞുതുടങ്ങിയത്.

കോട്ടയത്തെ സ്ഥാപനമാണ് പൂട്ടിയതെങ്കിലും നിക്ഷേപകരില്‍ പലരും തിരുവനന്തപുരത്തുകാരാണ്. പലര്‍ക്കും നിക്ഷേപത്തിന്‍റെ ഉറവിടം പുറത്തുപറയാനാകാത്തതിനാല്‍ പൊലീസില്‍ പരാതിപ്പെടുന്നില്ലെന്ന് മാത്രം. അതേസമയം, വായ്പയായും മറ്റും ലഭിച്ച പണവും പെന്‍ഷന്‍ ആനുകൂല്യങ്ങളുമൊക്കെ ഇവിടെ നിക്ഷേപിച്ച് തട്ടിപ്പിനിരയായവരും നിരവധിയാണ്. ഇവരില്‍ ചിലര്‍ പരാതിയുമായി പൊലീസിനെസമീപിച്ചിട്ടുണ്ട്. കമ്മോഡിറ്റി ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയ്ക്കാണ് പലരും നിക്ഷേപം നടത്തിയത്. അതായത് നിശ്ചിതതുക ധനകാര്യസ്ഥാപനത്തെ ഏല്‍പ്പിച്ചാല്‍ അവര്‍ അത് ഗോള്‍ഡ് ഇക്വിറ്റിയിലും മറ്റും നിക്ഷേപിച്ച് വന്‍തുക റിട്ടേണ്‍സ് നല്‍കുമെന്നാണ് വാഗ്ദാനം.

(തുടര്‍ന്ന് വായിക്കുക രേരളശബ്ദം 2 സെപ്തംബര്‍ ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO