എന്നുതീരും പെറ്റമ്മമാരുടെ ഈ വിലാപം

'എന്‍ അരുമൈ.. നാന്‍ പെറ്റ മകനേ... എന്‍കിളിയേ' എന്നു മകന്‍റെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി വിലപിക്കുന്ന ഭൂപതിയുടെ നിലവിളിയാണ് മഹാരാജാസ് കോളേജിന്‍റെ ഓഡിറ്റോറിയത്തില്‍ മുദ്രാവാക്യങ്ങള്‍ക്കും മീതെ ഉയര്‍ന്നുകേട്ടത്. വാവിട്ടുകരഞ്ഞുതളര്‍ന്ന അച്ഛന്‍ മനോഹരന്‍ അരികില്‍ വികാരങ്ങള്‍... Read More

‘എന്‍ അരുമൈ.. നാന്‍ പെറ്റ മകനേ… എന്‍കിളിയേ’ എന്നു മകന്‍റെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി വിലപിക്കുന്ന ഭൂപതിയുടെ നിലവിളിയാണ് മഹാരാജാസ് കോളേജിന്‍റെ ഓഡിറ്റോറിയത്തില്‍ മുദ്രാവാക്യങ്ങള്‍ക്കും മീതെ ഉയര്‍ന്നുകേട്ടത്. വാവിട്ടുകരഞ്ഞുതളര്‍ന്ന അച്ഛന്‍ മനോഹരന്‍ അരികില്‍ വികാരങ്ങള്‍ ഉള്ളിലൊതുക്കി ഒരു വിദ്യാര്‍ത്ഥിയുടെ ചുമലിലേക്ക് ചാഞ്ഞു തലകുമ്പിട്ടിരുന്നു.
അഭിമന്യുവിന്‍റെ ജീവനെടുത്ത സംഭവങ്ങളുടെ തുടക്കം കേവലം ഒരു ചുവരെഴുത്ത് തര്‍ക്കത്തില്‍ നിന്നായിരുന്നില്ല. കേരളത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പകയുടെ പേരിലുള്ള കൊലപാതകങ്ങളിലെന്നതുപോലെ തന്നെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അഭിമന്യുവിനെ വകവരുത്തിയത്.
ഒരു കുടുംബത്തിന്‍റെയും നാടിന്‍റെ തന്നെയും പ്രതീക്ഷയായിരുന്ന അഭിമന്യു എന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പകയുടെ പേരില്‍ കൊലക്കത്തിക്ക് ഇരയായപ്പോള്‍ ഭൂപതി എന്ന അമ്മയുടെ വിലാപം കേരളമാകെ ഉള്ളുവിങ്ങുന്ന വേദനയോടെ കുറ്റബോധത്തോടെ ഏറ്റുവാങ്ങി. എസ്.ഡി.പി.ഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്‍റെ കുടുംബത്തെ സി.പി.ഐ(എം) ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് വേണ്ടതുതന്നെ. എന്നാല്‍ അഭിമന്യുവിനെഅരുംകൊല ചെയ്തപ്പോള്‍ കേരളീയ സമൂഹം ഒരേ മനസ്സോടെ ചോദിക്കുന്നത് കേരളത്തിലെ ഈ അന്ധമായ രാഷ്ട്രീയ-വര്‍ഗ്ഗീയപ്പകയുടെ പേരിലുള്ള അരുംകൊലകളും, പെറ്റമ്മമാരുടെ തീരാത്ത വിലാപവും എന്ന് തീരും എന്നാണ്.
രാഷ്ട്രീയപകയുടെ പേരിലുള്ള ജീവന്‍കൊണ്ടുള്ള കണക്കുതീര്‍ക്കല്‍ നൂറുകണക്കിന് കുടുംബങ്ങളേയാണ് നിത്യ അനാഥത്വത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടത്. 2000 മുതല്‍ 2017 വരെ കേരളത്തില്‍ നടന്നത് 172 രാഷ്ട്രീയകൊലപാതകങ്ങള്‍. അതിനുശേഷവും നടന്നു ഒരു ഡസനോളം രാഷ്ട്രീയകൊലകള്‍. ഇങ്ങനെകൊല ചെയ്യപ്പെട്ടവരെല്ലാം തന്നെ ഒരമ്മ നൊന്തുപെറ്റ മകന്‍ തന്നെയാണെന്നത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണം.
2017 വരെ നടന്ന കൊലകളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക് തന്നെ 85. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരായ 65 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പതിനൊന്ന് വീതം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിനിടെ 1995 മുതല്‍ 2018 വരെ കേരളത്തില്‍ മുസ്ലീം തീവ്രവാദികള്‍ 31 പേരെ കൊലപ്പെടുത്തിയതിന്‍റെ ലിസ്റ്റ് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റിയംഗമായ എളമരം കരീം പുറത്തുവിട്ടിട്ടുണ്ട്. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെയാണ് എളമരം ഉന്നംവയ്ക്കുന്നത്.
(തുടര്‍ന്ന് വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO